താനൊഴികെ ബാക്കിയുള്ളവരെല്ലാം സത്യസന്ധരാണോയെന്ന് നവാസ് ശരീഫ്
text_fieldsഇസ്ലാമാബാദ്: പാകിസ്താനിൽ താനൊഴികെയുള്ള രാഷ്ട്രീയപ്രവർത്തകരെല്ലാം സത്യസന്ധരും നീതിമാന്മാരുമാണോയെന്ന് നവാസ് ശരീഫ്. അഴിമതിക്കേസിൽ സുപ്രീംകോടതി വിധിയെ തുടർന്ന് രാജിവെച്ച നവാസ് ശരീഫ് പാകിസ്താൻ മുസ്ലിം ലീഗ്-നവാസ് പാർട്ടി (പി.എം.എൽ-എൻ) യോഗത്തിൽ സംസാരിക്കവെയാണ് ഇൗ ചോദ്യമുന്നയിച്ചത്.
അഴിമതി നടത്തിയിട്ടില്ലെന്ന് ആവർത്തിച്ച നവാസ് ശരീഫ്, തന്നെ പുറത്താക്കിയ സുപ്രീംകോടതി നടപടിയെയും വിമർശിച്ചു. പാർലമെൻറ് അംഗം സത്യസന്ധനും നീതിമാനുമായിരിക്കണമെന്ന ഭരണഘടന വ്യവസ്ഥ നവാസ് ലംഘിച്ചതായി ജസ്റ്റിസ് ഇജാസ് അഫ്സൽ ഖാെൻറ നേതൃത്വത്തിലുള്ള സുപ്രീംകോടതി ബെഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു.
ദുൈബയിലെ കമ്പനിയിൽനിന്ന് പ്രതിഫലം പറ്റിയ കാര്യം മറച്ചുപിടിച്ച നവാസ് ശരീഫ് ജനങ്ങളെ വഞ്ചിച്ചുവെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. പാർലെമൻറ് അംഗമായി തുടരാൻ അേദ്ദഹത്തിന് യോഗ്യതയില്ലെന്നാണ് ജഡ്ജിമാരുടെ പാനലിലുണ്ടായിരുന്ന ജസ്റ്റിസ് ഇജാസ് അഫ്സൽ ഖാൻ അഭിപ്രായപ്പെട്ടത്. താനും തെൻറ കുടുംബവും മാത്രമാണോ അഴിമതിക്കാർ? താനൊരിക്കലും അഴിമതി നടത്തിയിട്ടില്ല. മൂല്യങ്ങളിൽനിന്ന് വ്യതിചലിച്ച് അന്യായമായ ഒന്നും ൈകപ്പറ്റിയിട്ടില്ല. എെൻറ മനഃസാക്ഷി ശുദ്ധമാണ്. അനധികൃതമായി ഒന്നും ൈകപ്പറ്റിയിട്ടില്ല. എന്തെങ്കിലും തെറ്റുചെയ്തിട്ടുണ്ടെങ്കിൽ, അവകാശമില്ലാത്ത എന്തെങ്കിലും നിയമവിരുദ്ധമായി സ്വന്തമാക്കിയിട്ടുണ്ടെങ്കിൽ ഉറപ്പായും എനിക്കു കുറ്റബോധം തോന്നുമായിരുന്നു. നിങ്ങളുടെ നേതാക്കൾ അഴിമതി നടത്തിയിട്ടില്ല എന്നതിൽ അഭിമാനിക്കാമെന്നും ശരീഫ് പറഞ്ഞു.
അധികാരം നഷ്ടപ്പെട്ടതോടെ ശരീഫ് ഒൗദ്യോഗിക ഒാഫിസ് വിട്ട് കുടുംബത്തോടൊപ്പം ഇസ്ലാമാബാദിലെ റിേസാർട്ടിലേക്ക് താമസം മാറ്റി. സ്ഥാനഭ്രഷ്ടനാക്കപ്പെട്ട ധനകാര്യമന്ത്രിയും വിശ്വസ്തനുമായ ഇസ്ഹാഖ് ദറും അദ്ദേഹത്തിെൻറ കുടുംബത്തോടൊപ്പം ചേർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.