നവാസ് ശരീഫിനെതിരെ അന്വേഷണം
text_fieldsഇസ് ലാമാബാദ്: പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ശരീഫിന് വിദേശ രാജ്യങ്ങളില്‍ അനധികൃത സ്വത്തുക്കളുണ്ടെന്ന പാനമ പേപ്പറുകളുടെ വെളിപ്പെടുത്തലിന്‍െറ പശ്ചാത്തലത്തില്‍ അദ്ദേഹത്തിനെതിരെ അന്വേഷണത്തിന് സുപ്രീംകോടതി ഉത്തരവ്. തെഹ്രീകെ ഇന്‍സാഫ് പാര്‍ട്ടി നേതാവ് ഇംറാന്‍ ഖാന്‍ ഉള്‍പ്പെടെ നിരവധി പേര്‍ സമര്‍പ്പിച്ച ഹരജി അംഗീകരിച്ചാണ് ശരീഫിനും അദ്ദേഹത്തിന്‍െറ കുടുംബത്തിന്‍െറയും അനധികൃത സ്വത്ത് സമ്പാദ്യത്തെക്കുറിച്ച് അന്വേഷണം നടത്താനുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.
നിരവധി കാബിനറ്റ് മന്ത്രിമാരുടെയും അഭിഭാഷകരുടെയും സാന്നിധ്യത്തിലാണ് അഞ്ചംഗ ബെഞ്ച് ഹരജി പരിഗണിച്ചത്.
സുപ്രീംകോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുക. അന്വേഷണത്തിന്‍െറ പരിധിയില്‍ വരേണ്ട വിഷയങ്ങള്‍ സംബന്ധിച്ച് സര്‍ക്കാറിന്‍െറ അഭിപ്രായം അറിയിക്കാനും സുപ്രീംകോടതി ആവശ്യപ്പെട്ടു.
സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍, ചൊവ്വാഴ്ച നടത്താന്‍ നിശ്ചയിച്ച പ്രകടനം വിജയദിനമായി നടത്തുമെന്ന് ഇംറാന്‍ ഖാന്‍ പറഞ്ഞു. നവാസ് ശരീഫിനും അദ്ദേഹത്തിന്‍െറ നാലു മക്കളില്‍ മൂന്നു പേര്‍ക്കും വിദേശരാജ്യങ്ങളില്‍ അനധികൃത സ്വത്തുണ്ടെന്ന ആരോപണത്തില്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടാണ് തെഹ്രീകെ ഇന്‍സാഫ് പ്രതിഷേധം തുടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.