പാനമ പേപ്പര്‍: നവാസ് ശരീഫിന് പാക് സുപ്രീംകോടതി നോട്ടീസ്
text_fieldsഇസ്ലാമാബാദ്: വിദേശ കമ്പനിയില്‍ നിക്ഷേപമുണ്ടെന്ന പാനമ പേപ്പര്‍ വെളിപ്പെടുത്തലിന്‍െറ പശ്ചാത്തലത്തില്‍ പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ശരീഫിനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയില്‍ അദ്ദേഹത്തിനും കുടുംബാംഗങ്ങള്‍ക്കുമെതിരെ പാക് സുപ്രീംകോടതി നോട്ടീസ് അയച്ചു. തഹ്രീകെ ഇന്‍സാഫ് തലവന്‍ ഇമ്രാന്‍ ഖാന്‍ അടക്കം നിരവധിപേര്‍ കക്ഷികളായി സമര്‍പ്പിച്ച ഹരജിയിലാണ് കോടതി നടപടി.
നവാസ് ശരീഫും കുടുംബവും പണം അനധികൃതമായി വിദേശത്തേക്ക് കടത്തിയതായി ഹരജിക്കാര്‍ ആരോപിച്ചു. കേസ് രണ്ടാഴ്ചക്കുശേഷം പരിഗണിക്കുമെന്ന് മൂന്നംഗ ബെഞ്ച് പറഞ്ഞു.
നവാസ് ശരീഫ് തട്ടിപ്പിനെതിരെ നവംബര്‍ രണ്ടിന് തഹ്രീകെ ഇന്‍സാഫ് ‘ഒക്കുപൈ ഇസ്ലാമാബാദ്’ സമരത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ശരീഫിന്‍െറ നാലു മക്കളില്‍ മൂന്നു പേര്‍ക്ക് വിദേശ കമ്പനികളുടെ ഉടമസ്ഥതയുണ്ടെന്നായിരുന്നു പാനമ പേപ്പര്‍ വെളിപ്പെടുത്തല്‍. ആരോപണം ശരീഫും കുടുംബവും തള്ളിയിരുന്നുവെങ്കിലും സുതാര്യമായ അന്വേഷണം വേണമെന്നാണ് പ്രതിപക്ഷത്തിന്‍െറ ആവശ്യം.
കശ്മീര്‍ നിലപാടില്‍ ഒ.ഐ.സി ഉറച്ചുനില്‍ക്കുന്നതായി പാകിസ്താന്‍
കശ്മീര്‍ നിലപാടില്‍ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോഓപറേഷന്‍ (ഒ.ഐ.സി) ഉറച്ചുനില്‍ക്കുന്നതായി പാകിസ്താന്‍. കശ്മീരികളുടെ സ്വയംനിര്‍ണയാവകാശം ഉയര്‍ത്തിപ്പിടിക്കാനുള്ള നിലപാടാണ് ഒ.ഐ.സി സ്വീകരിച്ചിരിക്കുന്നത്. താഷ്കന്‍റില്‍ ചേര്‍ന്ന ഒ.ഐ.സി വിദേശകാര്യമന്ത്രിമാരുടെ 43ാമത് യോഗത്തിലാണ് തീരുമാനമെടുത്തതെന്ന് പാക് വിദേശമന്ത്രാലയം പറഞ്ഞു.
കശ്മീര്‍ ജനത സ്വാതന്ത്ര്യത്തിനായ് നടത്തുന്ന സമരങ്ങള്‍ തീവ്രവാദമായി കാണുന്ന ഇന്ത്യയുടെ സമീപനം ശരിയല്ളെന്നും ഒ.ഐ.സി ആരോപിച്ചു. യു.എന്‍ സുരക്ഷാ സമിതിയുടെ നിര്‍ദേശങ്ങള്‍ പ്രാവര്‍ത്തികമാക്കണമെന്നും യോഗം ഇന്ത്യയോടാവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.