മ്യാന്മറിൽ ഹിന്ദുഗ്രാമീണരെ റോഹിങ്ക്യൻ സായുധ വിഭാഗം വധിച്ചതായി ആംനസ്റ്റി
text_fieldsനയ്പിഡാവ്: 2017 ആഗസ്റ്റ് 25ന് റോഹിങ്ക്യൻ വിമതർ രാഖൈൻ സംസ്ഥാനത്ത് 99 ഹിന്ദു ഗ്രാമീണരെ ആക്രമിച്ച് കൊലപ്പെടുത്തിയതായി അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇൻറർനാഷനൽ. റോഹിങ്ക്യകളിലെ സായുധ വിഭാഗമായ അരാകൻ റോഹിങ്ക്യ സാൽവേഷൻ ആർമിയാണ് 99 ഹിന്ദു ഗ്രാമീണരെ കൊലപ്പെടുത്തിയത്.
മ്യാന്മർ സൈനികർക്കു നേരെ സായുധസംഘം ആക്രമണം നടത്തിയ അതേദിവസംതന്നെയാണ് മോങ്േദാ നഗരത്തിൽ ഗ്രാമീണരെ കൂട്ടക്കൊല ചെയ്തതെന്നും ആംനസ്റ്റി റിപ്പോർട്ടിൽ പറയുന്നു.
തുടർന്ന് സൈന്യം തിരിച്ചടിച്ചതോടെയാണ് ഏഴു ലക്ഷത്തോളം േറാഹിങ്ക്യകൾക്ക് സ്വന്തം നാട്ടിൽനിന്നു പലായനം ചെയ്യേണ്ടിവന്നത്. റോഹിങ്ക്യൻ വിമതർ ഹിന്ദു ഗ്രാമീണരെ ആക്രമിച്ചതായി മ്യാന്മർ സൈന്യം മുമ്പ് ആരോപിച്ചിരുന്നു. എന്നാൽ, ആരോപണം വിമതർ നിഷേധിക്കുകയായിരുന്നു.
കൊല്ലപ്പെട്ടവരിൽ 23 പേർ 14 വയസ്സിനു താഴെയുള്ളവരാണ്. ഗ്രാമീണരിൽ ബംഗ്ലാദേശിലേക്ക് രക്ഷപ്പെട്ടവരുമായി അഭിമുഖം നടത്തിയാണ് ആംനസ്റ്റി റിപ്പോർട്ട് തയാറാക്കിയത്. ഗ്രാമീണരെ കൊലപ്പെടുത്തിയത് രാഖൈൻ മേഖലയിലെ ബുദ്ധമതാനുയായികളാണെന്നാണ് ആദ്യം മാധ്യമങ്ങളോട് രക്ഷപ്പെട്ട ചില സ്ത്രീകൾ പറഞ്ഞിരുന്നത്. എന്നാൽ, പിന്നീട് മൊഴി മാറ്റിപ്പറയുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.