കാഠ്മണ്ഡുവിൽ വിമാനം തകർന്നത് സിഗ്നലിലെ ആശയക്കുഴപ്പം മൂലം
text_fieldsകാഠ്മണ്ഡു: കാഠ്മണ്ഡു എയർപോർട്ടിൽ വിമാനം തകർന്ന് 47 പേർ മരിക്കാനിടയായ അപകടം സംഭവിച്ചത് പൈലറ്റും കൺട്രോൾ റൂമും തമ്മിൽ ആശയവിനിമയത്തിലുണ്ടായ തകരാറുമൂലമാണെന്ന് പ്രാഥമിക നിഗമനം. വിമാനം ഇറങ്ങുന്ന ദിശ സംബന്ധിച്ച് എയർ ട്രാഫിക് കൺട്രോൾ വിഭാഗം പൈലറ്റുമായി സംസാരിച്ചപ്പോൾ, വടക്കുഭാഗത്തുനിന്നാണ് റൺവെയിലേക്ക് വരുന്നതെന്നാണ് അറിയിച്ചിരുന്നത്. ഇതിന് കൺട്രോൾ റൂം അനുമതി നൽകി. പിന്നീട് വിമാനം വടക്ക്-കിഴക്കു ഭാഗത്തുനിന്നാണ് ലാൻഡ് ചെയ്യുന്നതെന്നറിയിച്ചു. കൺട്രോൾ റൂമിൽനിന്ന് ഇതിനും അനുമതി നൽകുകയായിരുന്നു.
മാത്രമല്ല, നേപ്പാളി പൈലറ്റും ടവറും തമ്മിൽ ലാൻഡിങ്ങിന് തൊട്ടുമുൻപ് നടന്ന മറ്റൊരു സംഭാഷണത്തിലും ആശയക്കുഴപ്പം ഉള്ളതായി വ്യക്തമാണ്. ‘എന്തോ ആശയക്കുഴപ്പമുള്ളതുപോലെ തോന്നുന്നു’ എന്ന് വിമാനത്തിൽനിന്നും ആരോ പറയുന്നതും പുറത്തുവിട്ട സംഭാഷണത്തിൽ കേൾക്കാം. ‘ലാൻഡ് ചെയ്യട്ടേ’ എന്ന് പൈലറ്റ് ചോദിക്കുന്നതും പരിഭ്രമത്തോടുകൂടി ‘ഞാൻ വീണ്ടും പറയുകയാണ്, തിരിക്ക്’ എന്നും കേൾക്കാം. എന്നാൽ, കൺട്രോൾ ടവറിൽനിന്നുള്ള നിർദേശങ്ങൾ പൈലറ്റ് അനുസരിച്ചില്ല എന്ന് കാഠ്മണ്ഡു എയർപോർട്ട് മാനേജർ വ്യക്തമാക്കി.67 യാത്രക്കാരും നാല് ജീവനക്കാരും അടങ്ങിയ വിമാനം എയർപോർട്ടിൽവെച്ചാണ് തകർന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.