Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightനേപ്പാളി​േ​ലക്ക്​...

നേപ്പാളി​േ​ലക്ക്​ റെയിൽപാത: സാധ്യതാപഠനം തുടങ്ങിയെന്ന്​ ചൈന

text_fields
bookmark_border
നേപ്പാളി​േ​ലക്ക്​ റെയിൽപാത: സാധ്യതാപഠനം തുടങ്ങിയെന്ന്​ ചൈന
cancel

കാഠ്​മണ്ഡു: ഇരുരാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന രാജ്യാന്തര റെയിൽപാതയുടെ സാധ്യതാപഠനം തുടങ്ങിയതായി നേപ്പാളിലെ ചൈനീസ്​ സ്​ഥാനപതി യൂ ഹോങ്​. നേപ്പാളി​​െൻറ അഭ്യർഥന മാനിച്ചാണ്​ സാധ്യതാപഠനം തുടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. ചൈനയുടെ ബൃഹദ്​പദ്ധതിയായ ബെൽറ്റ്​ ആൻഡ്​ റോഡ്​ ഇനിഷ്യേറ്റിവുമായി (ബി.ആർ.​െഎ) സഹകരിക്കാനുള്ള​ നേപ്പാളി​​െൻറ തീരുമാനത്തെയും ​അദ്ദേഹം ​അനുമോദിച്ചു.

ബി.ആർ.​െഎയുടെ ഭാഗമായതു​വഴി നേപ്പാളിലെ റോഡ്​, ചരക്ക്​ ഗതാഗത കേന്ദ്രങ്ങളുടെ വികസനത്തിൽ ചൈന വലിയ നിക്ഷേപം നടത്തുന്നുണ്ട്​​. തിബത്തിലെ റസുവഗഥി മുതൽ നേപ്പാളിലെ സ്യാഫ്രുബേസി വരെയുള്ള റോഡി​​െൻറ വിപുലീകരണവും താതോപാനി, റസുവ, യാരിതു എന്നിവിടങ്ങളിൽ ചരക്ക്​ കൈമാറ്റകേന്ദ്രങ്ങളുടെ നിർമാണവും ചൈന നടത്തുന്നുണ്ട്​.
ഇന്ത്യയുടെ എതിർപ്പ്​ മറികടന്നാണ്​ നേപ്പാൾ ബി.ആർ.​െഎ പദ്ധതിയുടെ ഭാഗമാവാൻ ഇൗ വർഷം മേയിൽ തീരുമാനിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chinanepalborderworld newsmalayalam newsrailway link
News Summary - Nepal-China railway link ‘difficult but possible’, to reach border by 2022- World news
Next Story