നേപ്പാളിൽ രണ്ടാംഘട്ട തദ്ദേശ തെരഞ്ഞെടുപ്പ് പൂർത്തിയായി
text_fieldsകാഠ്മണ്ഡു: രണ്ടു പതിറ്റാണ്ടിനു ശേഷം നടക്കുന്ന നേപ്പാൾ രണ്ടാംഘട്ട തദ്ദേശ തെരഞ്ഞെടുപ്പ് പൂർത്തിയായി. വംശീയ വിഭാഗങ്ങളുടെ ബഹിഷ്കരണ ആഹ്വാനത്തിനിടയിലും ബുധനാഴ്ച വോട്ട് രേഖപ്പെടുത്താൻ ജനങ്ങൾ ഒഴുകിയെത്തി. രണ്ടാംഘട്ടത്തിൽ 62 ശതമാനം പേർ വോട്ട് ചെയ്തു.മേയ് 14നു നടന്ന ആദ്യഘട്ടവോെട്ടടുപ്പിൽ 71ശതമാനമായിരുന്നു പോളിങ്. 334 പോളിങ് ബൂത്തുകളാണ് ഒരുക്കിയത്. 35ജില്ലകളിലായി 64 ലക്ഷത്തിൽപരം ആളുകൾക്ക് വോട്ടവകാശമുണ്ട്. രണ്ടാംഘട്ടത്തിൽ 62,408 സ്ഥാനാർഥികളാണ് മത്സരിക്കുന്നതെന്ന് തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു. സുരക്ഷ വെല്ലുവിളി നേരിടുന്ന സാഹചര്യത്തിൽ 1,62,000 സൈനികരെയാണ് പോളിങ് സ്റ്റേഷനുകളിൽ വിന്യസിച്ചിരിക്കുന്നത്.
മാവോവാദി പ്രക്ഷോഭവും തുടർന്ന് ഭരണഘടനയുടെ നിർമാണവും മൂലമാണ് തെരഞ്ഞെടുപ്പ് രണ്ടു പതിറ്റാണ്ട് മുടങ്ങിയത്. രാജ്യത്തെ ഏഴിൽ മൂന്നു പ്രവിശ്യകളിലാണ് രണ്ടാംഘട്ടത്തിൽ െതരഞ്ഞെടുപ്പ് നടക്കുന്നത്. മൂന്നു പ്രവിശ്യകളിലെ തെരഞ്ഞെടുപ്പ് കഴിഞ്ഞ മാസം നടന്നിരുന്നു. ബാക്കിയുള്ള പ്രവിശ്യയിൽ സെപ്റ്റംബറിൽ വോെട്ടടുപ്പ് നടക്കും. ദക്ഷിണ നേപ്പാളിലെ മദേശി വിഭാഗമാണ് തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തിരിക്കുന്നത്. തങ്ങളുടെ പ്രവിശ്യയിൽ കൂടുതൽ പ്രദേശങ്ങൾ ഉൾക്കൊള്ളിക്കണമെന്ന ആവശ്യം അംഗീകരിച്ച ശേഷം മതി തെരഞ്ഞെടുപ്പെന്നാണ് ഇവരുടെ നിലപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.