Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightചരിത്രം കുറിച്ച്​...

ചരിത്രം കുറിച്ച്​ നേപ്പാളിൽ തദ്ദേശ​​ തെരഞ്ഞെടുപ്പിന്​ തുടക്കമായി

text_fields
bookmark_border
ചരിത്രം കുറിച്ച്​ നേപ്പാളിൽ തദ്ദേശ​​ തെരഞ്ഞെടുപ്പിന്​ തുടക്കമായി
cancel

കാഠ്​മണ്ഡു: ചരിത്രം കുറിച്ച്​ നേപ്പാളിലെ തദ്ദേശ തെരഞ്ഞടുപ്പി​​​​​​െൻറ ആദ്യഘട്ടത്തിന്​ തുടക്കമായി. 2015ൽ പുതിയ ഭരണഘടന നിലവിൽ വന്ന ശേഷം ആദ്യമായി നടക്കുന്ന തെരഞ്ഞെടുപ്പാണിത്​. 1997ൽ മ​ാവോയിസ്​റ്റ്​ ഭരണം നിലവിൽ വന്ന ശേഷം നേപ്പാളിൽ തെരഞ്ഞെടുപ്പുകൾ നടന്നിരുന്നില്ല.

15 മില്യൺ വോട്ടർമാരാണ് വിവിധ പോളിങ് സ്​റ്റേഷനുകളിൽ വോട്ട് രേഖപ്പെടുത്തുന്നത്​. ഇവർക്ക്​ വോട്ട്​ ചെയ്യുന്നതിനായി 6,642 പോളിങ്​ സ്​റ്റേഷനുകൾ സജ്ജീകരിച്ചിട്ടുണ്ടെന്ന്​​ തെരഞ്ഞെടുപ്പ്​ കമീഷൻ വക്​താവ്​ സുര്യ പ്രസാദ്​ ശർമ അറിയിച്ചു.

തെരഞ്ഞെടുപ്പിന്​ മുന്നോടിയായി കനത്ത സുരക്ഷയാണ്​ നേപ്പാളിൽ ഏർപ്പെടുത്തിയിരിക്കുന്നത്​. 46,000 സൈനികരെ പോളിങ്​ സ്​റ്റേഷനുകളിൽ വിന്യസിച്ചിട്ടുണ്ട്. 20,000 പൊലീസുകാരും 76,000 സുരക്ഷ സൈനികരും രാജ്യത്തി​​​​​​െൻറ വിവിധ ഭാഗങ്ങളിൽ സുരക്ഷക്കായി ഉണ്ടാവും. തെരഞ്ഞെടുപ്പ്​ രണ്ടാംഘട്ടം ജൂൺ മധ്യത്തോടെ നടക്കുമെന്നാണ്​ റിപ്പോർട്ടുകൾ. ​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:local body electionnepal
News Summary - Nepal: First phase of historic local-level elections begins
Next Story