എവറസ്റ്റിന്റെ ഉയരത്തിൽ വ്യത്യാസമുണ്ടോ?
text_fieldsകാഠ്മണ്ഡു: എവറസ്റ്റ് കൊടുമുടിയുടെ ഉയരത്തിൽ മാറ്റമുണ്ടോ എന്നു പരിശോധിക്കുന്നതിന് നേപ്പാൾ സർവേ തുടങ്ങി. ഹിമാലയൻ രാജ്യത്തെ പിടിച്ചുകുലുക്കിയ 2015ലെ വൻഭൂകമ്പം ലോകത്തെ ഏറ്റവും ഉയരംകൂടിയ കൊടുമുടിയായ എവറസ്റ്റിെൻറ ഉയരത്തിൽ മാറ്റം വരുത്തിയിട്ടുണ്ടാകാമെന്ന നിഗമനം ശക്തമാണ്. ഇതേതുടർന്നാണ് സർക്കാർ സർവേ നടത്താൻ തീരുമാനിച്ചത്.
1954ൽ ഇന്ത്യൻ സർവേ സംഘമാണ് എവറസ്റ്റിെൻറ ഉയരം ആദ്യമായി അളന്നത്. 8,848 മീറ്ററാണ് അവർ രേഖപ്പെടുത്തിയത്. മറ്റു പലരും ഉയരം അളന്നിട്ടുണ്ടെങ്കിലും ഇന്ത്യൻ സംഘത്തിെൻറ അളവാണ് ഒൗദ്യോഗികമായി അംഗീകരിക്കപ്പെട്ടിരിക്കുന്നത്.
എന്നാൽ, സാഗർമാത എന്ന് നേപ്പാൾ ബഹുമാനപൂർവം വിളിക്കുന്ന കൊടുമുടിയുടെ ഉയരം ഇതാദ്യമായാണ് അവർ അളക്കുന്നത്. ഇതുസംബന്ധിച്ച പ്രാരംഭനടപടികൾ തുടങ്ങിക്കഴിഞ്ഞു. കൊടുമുടിയിലെ കാലാവസ്ഥ അനുകൂലമാവുന്ന വരുന്ന സീസണിൽതന്നെ, ഷേർപകളും വിദേശികളും അടങ്ങുന്ന വിദഗ്ധ സംഘം അളവ് ഉപകരണങ്ങളുമായി കൊടുമുടി കയറും. രണ്ടു വർഷംകൊണ്ട് സർവേ പൂർത്തിയാകും.
എവറസ്റ്റിെൻറ ഉയരം അളക്കുന്ന പദ്ധതിയുമായി നേരേത്ത സർവേ ഒാഫ് ഇന്ത്യയും (എസ്.ഒ.െഎ) രംഗത്തുവന്നിരുന്നു. 250ാം വാർഷികത്തിെൻറ ഭാഗമായാണ് എസ്.ഒ.െഎ പദ്ധതി ആസൂത്രണം ചെയ്തത്. ഇതുസംബന്ധിച്ച ശിപാർശ നേപ്പാൾ സർക്കാറിന് നൽകിയിട്ടുണ്ടെങ്കിലും അവരുടെ തീരുമാനം അറിവായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.