നെതന്യാഹുവിനെതിരെ അഴിമതിക്കേസിൽ കുറ്റം ചുമത്തി
text_fieldsജറൂസലം: ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിെൻറ പതിറ്റാണ്ടുകൾ പിന്നിട്ട രാഷ്ട്രീയജീവിതത്തിന് അ ന്ത്യം കുറിക്കുമെന്ന് നിരീക്ഷിക്കപ്പെട്ട കേസിൽ, അദ്ദേഹത്തിനെതിരെ വിവിധ കുറ്റങ്ങൾ ചുമത്തിെക്കാണ്ട് അറ്റോർണി ജനറൽ ഉത്തരവ്.
വഞ്ചന, കൈക്കൂലി, വിശ്വാസവഞ്ചന തുടങ്ങിയ കുറ്റങ്ങളാണ്, അറ്റോർണി ജനറൽ പ്രധാനമന്ത്രിക്കെതിരെ ചുമത്തിയിരിക്കുന്നതെന്ന് അധികൃതർ അറിയിച്ചു.
പദവിയിലിരിക്കുേമ്പാൾ രാജ്യത്ത് ഇത്തരത്തിൽ കുറ്റം ചുമത്തപ്പെടുന്ന ആദ്യ പ്രധാനമന്ത്രിയാണ് നെതന്യാഹു. അതേസമയം, ഇദ്ദേഹം ആരോപണങ്ങൾ നിഷേധിച്ചു.
തനിക്കെതിരായ കുറ്റം തെളിയിക്കപ്പെടുന്നതുവരെ പദവി രാജിവെക്കണെമന്ന് നിയമപരമായി നിർബന്ധമില്ലെങ്കിലും അതിനായി രാഷ്ട്രീയ സമ്മർദം ഉയരുമെന്ന് ഉറപ്പാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.