ഇസ്രായേലിൽ ഐക്യ സർക്കാറിന് നെതന്യാഹു- ഗാന്റ്സ് ധാരണ
text_fieldsജറുസലം: ഭരണ പ്രതിസന്ധി രൂക്ഷമായ ഇസ്രായേലിൽ സഖ്യ സർക്കാറിന് ധാരണ. ലികുഡ് പാര്‍ട്ടിയുടെ ബിന്യമിൻ നെതന്യാഹു വും ബ്ലൂ ആന്‍ഡ് വൈറ്റ് പാര്‍ട്ടിയുടെ ബെന്നി ഗാന്റ്സും ഐക്യ സർക്കാർ രൂപീകരിക്കാനുള്ള ഉടമ്പടിയിൽ ഒപ്പ ുവെച്ചു. മൂന്നു തെരഞ്ഞെടുപ്പുകൾ അഭിമുഖീകരിച്ച 17 മാസം നീണ്ട രാഷ്ട്രീയ പ്രതിസന്ധിക്കാണ് ഇതോടെ അവസാനമായത്.
ഉടമ്പടി പ്രകാരം നെതന്യാഹു ഒന്നര വർഷം പ്രധാനമന്ത്രി പദവിയിൽ തുടരും. ശേഷം ഗാന്റ്സ് പ്രധാനമന്ത്രിയാകും. നിലവി ൽ പ്രതിരോധമന്ത്രി പദം ഗാന്റ്സ് വഹിക്കും.ബ്ലൂ ആന്‍ഡ് വൈറ്റ് പാര്‍ട്ടിയുടെ ഗാബി അഷ്കനാസിയാകും പുതിയ വിദേശകാര്യ മന്ത്രി.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തേണ്ട സാഹചര്യത്തിൽ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാൻ പാർലമെന്‍റായ നെസറ്റിനോട് പ്രസിഡന്‍റ് റുവെൻ റിവ്ലിൻ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പരസ്പരം പോരടിച്ചിരുന്ന നെതന്യാഹുവും ഗാന്റ്സും ധാരണയിലെത്തിയത്. അല്ലാത്ത പക്ഷം രാജ്യം ഒരു വർഷത്തിനുള്ളിൽ നാലാമത്തെ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കേണ്ടി വന്നേനെ.
നേരത്തെ, തെരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷം കിട്ടാത്ത സാഹചര്യത്തില്‍ സര്‍ക്കാര്‍ രൂപവത്കരിക്കാനായി 28 ദിവസം വീതം ബിന്യമിൻ നെതന്യാഹുവിനും ബെന്നി ഗാന്റ്സിനും പ്രസിഡൻറ് നൽകിയിരുന്നു. എന്നാൽ, സഖ്യ സർക്കാർ രൂപീകരണം സാധിക്കാത്ത സാഹചര്യത്തിൽ ഇരുവരും പിന്മാറുകയായിരുന്നു.
കഴിഞ്ഞ ഏപ്രിൽ, സെപ്റ്റംബർ മാസങ്ങളിൽ നടന്ന തെരഞ്ഞെടുപ്പിൽ നെതന്യാഹുവിന്റെ പാർട്ടി കേവല ഭൂരിപക്ഷം നേടുന്നതിൽ പരാജയപ്പെട്ടിരുന്നു. 120 അംഗ നെസറ്റിൽ 61 അംഗങ്ങളുടെ പിന്തുണയാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്. 33 സീറ്റ് നേടിയ ബ്ലൂ ആന്‍റ് വൈറ്റ് പാർട്ടിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.