പാർട്ടി പോര് ജയിച്ച് നെതന്യാഹു
text_fieldsജറൂസലം: തുടരെ രണ്ടുവട്ടം തെരഞ്ഞെടുപ്പ് നടന്നിട്ടും പുതിയ മന്ത്രിസഭ പിറക്കാത്ത ഇസ്രായേലിൽ നിലവിലെ ഭരണകക്ഷി ലിക്കുഡ് പാർട്ടിയെ ബിന്യമിൻ നെതന്യാഹു തന്നെ നയിക്കും. ഒരു പതിറ്റാണ്ടിലേറെയായി പ്രധാനമന്ത്രി പദത്തിൽ തുടരുന്ന നെതന്യാഹുവിന് അവസാനം നടന്ന തെരഞ്ഞെടുപ്പുകളിൽ പാർട്ടിയെ വിജയത്തിലെത്തിക്കാൻ കഴിയാതെവന്നതോടെയാണ് പിൻമുറക്കാർ അവകാശവാദവുമായി എത്തിയത്.
പാർട്ടിയിൽ കരുത്തനായ നെതന്യാഹു പക്ഷേ, അനായാസ ജയം സ്വന്തമാക്കുകയായിരുന്നു. ഗിഡിയോൺ സാറിനെയാണ് അദ്ദേഹം മറികടന്നത്. ഇതോടെ, അടുത്ത മാർച്ചിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ ലിക്കുഡിെൻറ പ്രധാനമന്ത്രി സ്ഥാനാർഥി നെതന്യാഹു തന്നെയാകും.
കഴിഞ്ഞ ഏപ്രിൽ, സെപ്റ്റംബർ മാസങ്ങളിൽ നടന്ന തെരഞ്ഞെടുപ്പിൽ നെതന്യാഹുവിെൻറ പാർട്ടി കേവല ഭൂരിപക്ഷം നേടുന്നതിൽ പരാജയമായിരുന്നു. മറ്റു കക്ഷികളുമായി ചേർന്ന് മന്ത്രിസഭയുണ്ടാക്കുന്നതിലും പരാജയപ്പെട്ടു. ഇതോടെയാണ് മാർച്ചിൽ പുതിയ തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. മൂന്ന് അഴിമതിക്കേസുകളിൽ വിചാരണക്കരികെയാണ് നെതന്യാഹു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.