കൊളംബോയിൽ വീണ്ടും സ്ഫോടനം; കൊല്ലപ്പെട്ടവരിൽ മലയാളിയും
text_fieldsകൊളംേബാ: ശ്രീലങ്കൻ തലസ്ഥാനമായ കൊളംബോയിൽ വീണ്ടും സ്ഫോടനം. പുതിയ സ്േഫാടനത്തിൽ രണ്ടുപേർ കൊല്ലപ്പെട് ടുവെന്നാണ് റിപ്പോർട്ട്.
ഇന്ന് രാവിലെ 156 പേർ കൊല്ലപ്പെട്ട സ്ഫോടന പരമ്പരക്ക് ശേഷം ദക്ഷിണ കൊളംബോയി ൽ ദഹിവാലയുടെ പ്രാന്തപ്രദേശത്തെ ഹോട്ടലിലാണ് ഏഴാമത്തെ സ്ഫോടനം നടന്നത്. അതിനു പിറകെ വീണ്ടും എട്ടാമത് സ്ഫോടനം കൂടി കൊളംേബായിൽ നടന്നതായി പൊലീസ് അറിയിച്ചു. ഇന്ന് രാവിലെ ഇൗസ്റ്റർ ദിന പ്രാർഥനകൾക്കിടെയാണ് ആറിടത്ത് സ്ഫോടനമുണ്ടായത്.
സ്ഫോടനത്തിൽ കാസർകോട് സ്വദേശിനിയും കൊല്ലപ്പെട്ടു. മൊഗ്രാൽപുത്തൂരിലെ പി.എസ്. അബ്ദുല്ലയുടെ മകളും കർണാടക ബൈക്കംപാടി കുക്കാടി അബ്ദുൽ ഖാദറുടെ ഭാര്യയുമായ പി.എസ്. റസീനയാണ് (58) മരിച്ചത്.
ദുബൈയിൽ താമസിച്ചുവരുന്ന റസീനയും ഭർത്താവും അവധിക്ക് കൊളംബോയിലുള്ള ബന്ധുക്കളെ കാണാനെത്തിയതായിരുന്നു. കൊളംബോയിൽ ഷാൻഗ്രില ഹോട്ടലിലായിരുന്നു താമസം. ഞായറാഴ്ച അബ്ദുൽ ഖാദർ ദുബൈയിലേക്ക് പോയശേഷം നാട്ടിലേക്ക് വരാൻ ഹോട്ടൽമുറിയൊഴിഞ്ഞു റസീന പുറത്തു വരുന്നതിനിടെയാണ് സ്ഫോടനം.
കൊളംബോയിൽ വ്യാപാരികളാണ് ഹസീനയുടെ കുടുംബം. സഹോദരനാണ് ഹസീനയുടെ മൃതദേഹം തിരിച്ചറിഞ്ഞത്. മാതാവ്: ഷക്കിയാബി. മക്കൾ: ഖാൻസർ, ഫറാഹ് (ഇരുവരും അമേരിക്കയിൽ എൻജിനീയർ). സഹോദരങ്ങൾ: ബഷീർ, ഫൗസുൽ ഹുദായ
സ്ഫോടനത്തെ തുടർന്ന് പ്രതിരോധ മന്ത്രി പ്രദേശത്ത് കർഫ്യൂ പ്രഖ്യാപിച്ചു. അതേസമയം, രാജ്യത്തെ പ്രമുഖ പള്ളികളിലും ഇന്ത്യൻ എംബസിയിലും ചാവേർ ബോംബ് സ്ഫോടനമുണ്ടാകാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി 10 ദിവസം മുമ്പ് ശ്രീലങ്കൻ പൊലീസ് മേധാവി ദേശീയതലത്തിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരുന്നു.
നാഷണൽ തൗഹീത് ജമാഅത്ത് സംഘടന ചാവേർ ആക്രമണം നടത്താൻ പദ്ധതിയിടുന്നുെണ്ടന്ന് വിദേശ രഹസ്യാന്വേഷണ സംഘം റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നാണ് ഏപ്രിൽ 11ന് പെലീസ് േമധാവി മുതർന്ന ഉദ്യോഗസ്ഥർക്ക് നൽകിയ മുന്നറിയിപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.