തുർക്കിയിൽ പുരോഹിതന്മാർക്കും കല്യാണം നടത്താം
text_fieldsഅങ്കാറ: കല്യാണത്തിന് കാർമികത്വം വഹിക്കാൻ മതപുരോഹിതന്മാർക്ക് (മുഫ്തി) കൂടി അധികാരം നൽകുന്ന നിയമത്തിന് തുർക്കിയിൽ അംഗീകാരം. കഴിഞ്ഞമാസം പാർലമെൻറ് പാസാക്കിയ നിയമത്തിന് പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാൻ അംഗീകാരം നൽകിയതോടെയാണിത്.
നിലവിൽ സർക്കാർ ഒാഫിസുകളിൽ രജിസ്റ്റർ ചെയ്യുന്ന വിവാഹങ്ങൾക്ക് മാത്രമാണ് രാജ്യത്ത് നിയമസാധുതയുള്ളത്. ഇത് ഗ്രാമീണമേഖലയിൽ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നാണ് പുതിയ നിയമത്തെ അനുകൂലിക്കുന്നവരുടെ ഒരു വാദം. നിലവിലുള്ള രീതിക്കുപുറമെ, സർക്കാർ നിയമിക്കുന്ന മുഫ്തിമാർ നടത്തുന്ന കല്യാണങ്ങൾക്കും നിയമസാധുത നൽകുന്നതാണ് പുതിയ നിയമം. ജനസംഖ്യയിൽ ബഹുഭൂരിഭാഗം മുസ്ലിംകളായ രാജ്യത്ത് മതപരമായി നടത്തുന്ന വിവാഹങ്ങൾക്ക് ഇതോടെ നിയമസാധുത ലഭിക്കും.
നിയമം രാജ്യത്തിെൻറ മതേതരസ്വഭാവത്തിനെതിരാണെന്നും ശൈശവവിവാഹം വർധിപ്പിക്കുമെന്നും പ്രതിപക്ഷമായ ‘റിപ്പബ്ലിക്കൻ പീപ്പിൾസ് പാർട്ടി’ ആരോപിച്ചു. ഇത് മതേതരത്വത്തിെൻറ ഭാഗം തന്നെയാണെന്നും മുഫ്തിമാരെയും നിയമിക്കുന്നത് സർക്കാർ തന്നെയാണെന്നുമാണ് സർക്കാർ നിലപാട്. രാജ്യത്ത് മതപരമായ കാര്യങ്ങൾക്ക് േനതൃത്വം നൽകുന്നത് ഇതുമായി ബന്ധപ്പെട്ട സർക്കാർ ഏജൻസി നിയമിക്കുന്ന പുരോഹിതന്മാരാണ്. യൂറോപ്പിൽ ബ്രിട്ടൻ പോലുള്ള രാജ്യങ്ങളിൽ മതാചാരമനുസരിച്ചുള്ള വിവാഹങ്ങൾക്ക് അംഗീകാരമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.