പ്രധാന‘അമ്മ’യാവാൻ ആർഡേൻ
text_fields
വെലിങ്ടൺ: രാജ്യത്തിെൻറ പ്രധാനമന്ത്രിയാവുകയെന്നത് വലിയ കാര്യമാണ്. എന്നാൽ, അതിനൊപ്പം പ്രാധാന്യമുള്ള കാര്യമാണ് ന്യൂസിലൻഡ് പ്രധാനമന്ത്രിയായ ജസിൻഡ ആർഡേനിന് അമ്മയാവുകയെന്നതും. രാജ്യത്തിെൻറ തലപ്പത്തിരിക്കുേമ്പാൾ തന്നെ അമ്മയാവാനുള്ള തയാറെടുപ്പിലാണ് താനെന്ന് ആർഡേൻ തന്നെയാണ് പങ്കാളി ക്ലാർക്ക് ഗേഫോർഡിനൊപ്പം വീട്ടിൽ മാധ്യമപ്രവർത്തകരെ അറിയിച്ചത്.
We thought 2017 was a big year! This year we’ll join the many parents who wear two hats. I’ll be PM & a mum while Clarke will be “first man of fishing” & stay at home dad. There will be lots of questions (I can assure you we have a plan all ready to go!) but for now bring on 2018 pic.twitter.com/nowAYOhAbF
— Jacinda Ardern (@jacindaardern) January 18, 2018
താൻ ഗർഭിണിയാണെന്നും ജൂണിൽ അമ്മയാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും 37കാരിയായ ആർഡേൻ പറഞ്ഞു. ‘ഞാനും ക്ലാർക്കും ആവേശത്തിലാണ്. കുഞ്ഞിനെ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് ഞങ്ങൾ’ -നിറഞ്ഞ ചിരിയോടെ പ്രധാനമന്ത്രിയുടെ വാക്കുകൾ. ഒക്ടോബറിൽ അധികാരത്തിലേറിയ ആർഡേൻ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെതന്നെ ജയിച്ചാൽ പ്രധാനമന്ത്രിയായിരിക്കെ അമ്മയാവുമോ എന്ന ചോദ്യം നേരിട്ടിരുന്നു. ഗർഭധാരണം ജോലിയെ ഒരു തരത്തിലും ബാധിക്കില്ല എന്നായിരുന്നു ആർഡേെൻറ മറുപടി.
പ്രസവത്തോടനുബന്ധിച്ച് ആറ് ആഴ്ച ജോലിയിൽനിന്ന് അവധിയെടുക്കുമെന്ന് ആർഡേൻ വ്യക്തമാക്കി. ഡെപ്യൂട്ടി പ്രധാനമന്ത്രി വിൻസ്റ്റ്ൻ പീറ്റേഴ്സിനായിരിക്കും അപ്പോൾ ചുമതല. അവധിയിലായിരിക്കുേമ്പാഴും അടിയന്തര ഘട്ടങ്ങളിൽ തെൻറ സേവനം രാജ്യത്തിന് ലഭ്യമാവുമെന്നും അവർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.