യൂനിഫോമിൽ ആൺ-പെൺ വിവേചനം വേണ്ടെന്നുവെച്ച് ന്യൂസിലൻഡ് സ്കൂൾ
text_fieldsവെലിങ്ടൺ: പെൺകുട്ടികളുടെ പരാതിയെ തുടർന്ന് യൂനിഫോമിലെ വിവേചനം അവസാനിപ്പിക്കാൻ ന്യൂസിലൻഡ് സ്കൂൾ തീരുമാനിച്ചു. സൗത്ത് െഎലൻഡിലെ ഡ്യൂൺഡിൻ േനാർത്ത് ഇൻറർമീഡിയറ്റ് സ്കൂളാണ് വിവേചനം അവസാനിപ്പിക്കാൻ തീരുമാനിച്ചത്. ലിംഗഭേദമന്യേ, എല്ലാ കുട്ടികൾക്കും ഒരുപോലെ ധരിക്കാവുന്ന പാവാടയും ട്രൗസറുമായിരിക്കും ഷർട്ടിനു പുറമേ ഇനിമുതൽ യൂനിഫോം.
നേരത്തേ കിൽറ്റ് എന്ന പാവാടയായിരുന്നു പെൺകുട്ടികൾക്ക് യൂനിഫോം. എന്നാൽ, രണ്ടു വർഷം മുമ്പ് യൂനിഫോം നിർണയത്തിലെ ലിംഗവിവേചനം ചൂണ്ടിക്കാട്ടി പെൺകുട്ടികൾ രംഗത്തിറങ്ങിയതോടെ സ്കൂൾ അധികൃതർ പുനരാലോചനക്ക് തയാറായി. തുടർന്ന് പെൺകുട്ടികൾക്ക് ട്രൗസർ ധരിക്കാൻ അധികൃതർ അനുമതി നൽകി. എന്നാൽ, പെൺകുട്ടികൾ ട്രൗസർ ധരിക്കാൻ തുടങ്ങിയപ്പോൾ പരിഹാസം നേരിടുന്ന അവസ്ഥയുണ്ടായി.
ഇതിനെ തുടർന്നാണ്, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ധരിക്കാവുന്ന ട്രൗസറുകളും പാവാടയും യൂനിഫോമിെൻറ ഭാഗമാക്കിയത്. എന്നാൽ, പാവാട ധരിച്ചു വരാൻ ആൺകുട്ടികൾ തയാറാവുമോ എന്ന ചോദ്യത്തിന് ‘അതിന് അവർ തയാറാൽ നന്നായിരിക്കു’മെന്നാണ് സ്കൂൾ പ്രിൻസിപ്പൽ ഹേവാർഡിെൻറ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.