റോഹിങ്ക്യൻ അഭയാർഥി ബോട്ട് മുങ്ങി 15 മരണം
text_fieldsധാക്ക: ദക്ഷിണ ബംഗ്ലാദേശിലെ അഭയാർഥി ക്യാമ്പിൽനിന്ന് മലേഷ്യയിലേക്ക് കുടിയേറാൻ ശ് രമിച്ച 15 റോഹിങ്ക്യൻ അഭയാർഥികൾ ബാട്ട് മുങ്ങി മരിച്ചു. കോക്സ്സ് ബസാർ ജില്ലയിലുള ്ള റോഹിങ്ക്യൻ അഭയാർഥി ക്യാമ്പുകളിലൊന്നിൽനിന്ന് 130 പേരുമായി ബംഗാൾ ഉൾക്കടലിലൂെ ട മലേഷ്യ ലക്ഷ്യമാക്കി സഞ്ചരിച്ച മീൻപിടിത്ത ബോട്ടാണ് ചൊവ്വാഴ്ച പുലർച്ച ദുരന്തത്തിൽ പെട്ടതെന്ന് ബംഗ്ലാദേശ് തീരസംരക്ഷണ സേന വക്താവ് അറിയിച്ചു. കൂടുതൽ പേർ ദുരന്തത്തിനിരയായതായി സംശയിക്കുന്നുണ്ട്.
രണ്ട് ബോട്ടുകളിൽ ഒന്നാണ് അപകടത്തിൽ പെട്ടതെന്നും രണ്ടാം ബോട്ട് എവിടെയാണെന്ന് അറിവായിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും വക്താവ് പറഞ്ഞു. ‘‘15 മൃതദേഹങ്ങൾ കണ്ടെടുത്തിട്ടുണ്ട്. 70 പേരെ രക്ഷിക്കാനായി. സെൻറ് മാർട്ടിൻസ് ദ്വീപിനടുത്ത് തീരസംരക്ഷണ-നാവികസേനകൾ തിരച്ചിൽ തുടരുകയാണ്. മനുഷ്യക്കടത്തുസംഘങ്ങളുടെ പ്രലോഭനങ്ങളിൽപെട്ടാണ് അഭയാർഥികൾ അപകടകരമായ യാത്രകൾക്ക് തയാറാകുന്നത്.’’ -അതിർത്തി സേന കമാൻഡർ ഫൈസൽ ഹസൻ ഖാൻ പറഞ്ഞു.
മ്യാന്മറിലെ സൈനികഭരണകൂടം നേരിട്ടുനടത്തുന്ന വംശഹത്യയിൽനിന്ന് രക്ഷപ്പെട്ട് എത്തുന്നവർക്കായി കോക്സ്സ് ബസാറിൽ ബംഗ്ലാദേശ് ഒരുക്കിയ ക്യാമ്പുകളിൽ ലക്ഷക്കണക്കിന് റോഹിങ്ക്യക്കാരാണ് നരകജീവിതം നയിക്കുന്നത്. ക്യാമ്പുകളിലെ ദുരിതത്തിൽ നിന്ന് രക്ഷപ്പെടാനായാണ് അഭയാർഥികൾ തെക്കുകിഴക്കനേഷ്യൻ രാജ്യങ്ങളിലേക്ക് കുടിയേറാൻ ശ്രമിക്കുന്നത്.
ബംഗ്ല അധികൃതർ ഇത്തരം ഒേട്ടറെ ശ്രമങ്ങൾ പരാജയപ്പെടുത്താറുണ്ട്. 2019ൽ മാത്രം ഏഴ് മനുഷ്യക്കടത്തുകാർ സേനയുടെ വെടിയേറ്റ് മരിച്ചിരുന്നു. കടൽ താരതമ്യേന ശാന്തമായതിനാൽ നവംബർ മുതൽ മാർച്ച് വരെയുള്ള കാലങ്ങളിൽ മനുഷ്യക്കടത്ത് വർധിക്കാറുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.