മസ്ഉൗദ് അസ്ഹറിനെ ഭീകരപ്പട്ടികയിൽ പെടുത്തുന്നത് ചൈന തടഞ്ഞു
text_fieldsബെയ്ജിങ്: പാകിസ്താനിലെ ജയ്ശെ മുഹമ്മദ് എന്ന തീവ്രവാദ സംഘടനയുടെ തലവൻ മസ്ഉൗദ് അസ്ഹറിനെ ആഗോള ഭീകരപ്പട്ടികയിൽ പെടുത്താനുള്ള യു.എൻ നീക്കത്തിന് വീണ്ടും വിലങ്ങിട്ട് ചൈന.
യു.എൻ രക്ഷാസമിതിയിലെ അംഗങ്ങളുടെ പൊതുസമ്മതമില്ലാതെയാണ് മസ്ഉൗദിനെ ഭീകരപ്പട്ടികയിൽ പെടുത്താൻ നീക്കം നടക്കുന്നതെന്ന് ചൈന ആരോപിച്ചു. 2016ൽ 17 സുരക്ഷ ജീവനക്കാർ കൊല്ലപ്പെട്ട ഉറി ഭീകരാക്രമണമുൾപ്പെടെ ഇന്ത്യയിൽ നിരവധി ആക്രമണങ്ങളുടെ സൂത്രധാരനാണ് മസ്ഉൗദ്. മസ്ഉൗദിനെ ഭീകരപ്പട്ടികയിൽ പെടുത്താനുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്ക് എപ്പോഴും തടസ്സംനിൽക്കാറുള്ളത് ചൈനയാണ്. ഇക്കാര്യത്തിൽ യു.എസും ബ്രിട്ടനും ഫ്രാൻസും ഇന്ത്യക്ക് പൂർണ പിന്തുണ നൽകുന്നു.
ഭീകരപ്പട്ടികയിൽ പെടുത്തുന്ന കാര്യത്തിൽ പാകിസ്താന് യോജിപ്പില്ലെന്നും ഇക്കാര്യത്തിൽ ഇരുകക്ഷികളും അഭിപ്രായ െഎക്യത്തിലെത്തിയാൽ പിന്തുണക്കാമെന്നുമാണ് ചൈനയുടെ വാദം. യു.എൻ രക്ഷാസമിതിയിലെ വീറ്റോ അധികാരമുള്ള അഞ്ച് സ്ഥിരാംഗങ്ങളിലൊന്നാണ് ചൈന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.