ഛാബഹാർ റെയിൽവേ പ്രൊജക്ടിൽ ഇന്ത്യയുമായി ഒരു കരാറുമില്ലെന്ന് ഇറാൻ
text_fieldsടെഹ്റാൻ: ഛാബഹാർ തുറമുഖത്തുനിന്ന് അഫ്ഗാനിസ്താൻ അതിർത്തിയായ സഹെദാൻ വരെ നിർമിക്കുന്ന റെയിൽപാത നിർമാണ പ്രവർത്തനവുമായി ബന്ധപ്പെട്ട് പുറത്തുവന്ന വാർത്തകളിൽ പ്രതികരണവുമായി ഇറാൻ. ഛാബഹാർ-സഹെദാൻ റെയിൽവേ പദ്ധതിയിൽ ഇന്ത്യയുമായി ഇറാന് യാതൊരു വിധ കരാറുമില്ലെന്ന് രാജ്യത്തെ തുറമുഖങ്ങളുടെയും മാരിടൈം ഒാർഗനൈസേഷെൻറയും പ്രതിനിധികളിലൊരാളായ ഫർഹാദ് മൊൻതസീർ പറഞ്ഞു. അൽജസീറയാണ് ഇതുമായി ബന്ധപ്പെട്ട വാർത്ത പുറത്തുവിട്ടത്.
ഛാബഹാറിലെ നിക്ഷേപത്തിനായി ഇന്ത്യയുമായി രണ്ട് കരാറുകളിലാണ് ഇറാൻ ഒപ്പുവെച്ചിട്ടുള്ളത്. അതിലൊന്ന് തുറമുഖത്തിെൻറ യന്ത്രസാമഗ്രികളുമായി ബന്ധപ്പെട്ടതും മറ്റൊന്ന് 150 മില്യൺ ഡോളറിെൻറ ഇന്ത്യയുടെ നിക്ഷേപവുമാണെന്ന് മൊൻതസീർ പറഞ്ഞതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇറാന് ചൈനയുമായി കരാറിന് ശ്രമിക്കുന്നുവെന്ന വാർത്തകൾക്ക് പിന്നാലെയാണ് കഴിഞ്ഞ ദിവസം ഛാബഹാറുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ വന്നത്.
നാലു വർഷം മുൻപ് കരാർ ഒപ്പിട്ടെങ്കിലും പണം അനുവദിക്കുന്ന കാര്യത്തിലും മറ്റും ഇന്ത്യയുടെ ഭാഗത്തുനിന്നുണ്ടായ കാലതാമസം മൂലം പാതയുടെ നിർമാണത്തിൽ നിന്നും ഇന്ത്യയെ ഒഴിവാക്കിയെന്നുമായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോർട്ട്.
ഇറാെൻറ സാമ്പത്തിക ഭാവി രൂപപ്പെടുത്തുന്നതിലെ സുപ്രധാന ഭാഗമെന്നാണ് പ്രസിഡൻറ് ഹസൻ റൂഹാനി തുറമുഖത്തെ മുമ്പ് വിശേഷിപ്പിച്ചിരുന്നത്. ഇന്ത്യൻ റെയിൽവേ കൺസ്ട്രക്ഷൻ ലിമിറ്റഡ് റെയിൽവേ ലൈൻ പദ്ധതിക്ക് 1.6 ബില്യൺ ഡോളർ ധനസഹായം വാഗ്ദ്ധാനം ചെയ്തിരുന്നു.
അതേസമയം, ചൈനയുമായി 25 വര്‍ഷത്തെ സാമ്പത്തിക, സുരക്ഷാ പങ്കാളിത്വത്തിനുള്ള പുറപ്പാടിലാണ് ഇറാന്‍. കരാറിലൂടെ ചബഹാർ ഡ്യൂട്ടി ഫ്രീ സോൺ, ഓയിൽ റിൈഫനറി, ചബഹാർ തുറമുഖത്ത് ശക്തമായ സാന്നിധ്യം എന്നിവ ചൈനക്ക് ലഭിക്കും. ഇതോടൊപ്പം ഇറാനിെൻറ അടിസ്ഥാന സൗകര്യ-ഗതാഗത മേഖലയിലും ചൈനീസ് പങ്കാളിത്തമുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.