വ്യോമപാത അടക്കുന്നതിൽ തീരുമാനമായില്ല -പാക് വിദേശകാര്യമന്ത്രി
text_fieldsഇസ്ലമാബാദ്: ഇന്ത്യക്ക് മുന്നിൽ വ്യോമപാത പൂർണമായും അടക്കുന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്ന് വി ദേശകാര്യ മന്ത്രി ഷാ മുഹമ്മദ് ഖുറേഷി. ഇതുമായി ബന്ധപ്പെട്ട മാധ്യമ വാർത്തകളോട് പ്രതികരിക്കുകയായിരുന്നു ഖുറേ ഷി. ഡോൺ ദിനപത്രമാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
കൂടുതൽ ചർച്ചകൾക്ക് ശേഷം മാത്രമേ ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കു. ഇതിന് മുമ്പായി നിരവധി കൂടിക്കാഴ്ചകൾ നടത്തേണ്ടതുണ്ട്. പ്രധാനമന്ത്രി ഇംറാൻ ഖാനാണ് വ്യോമപാത അടക്കുന്നതിൽ അന്തിമ തീരുമാനമെടുക്കുകയെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യക്കു മുന്നിൽ വ്യോമപാത പൂർണമായി അടക്കാൻ പാകിസ്താൻ ഒരുങ്ങുന്നതായുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. അഫ്ഗാനിസ്താനുമായുള്ള വ്യാപാരത്തിന് ഇന്ത്യ ഉപയോഗിക്കുന്ന പാകിസ്താെൻറ കരമാർഗമുള്ള പാതകളും അടക്കുന്നത് സംബന്ധിച്ച് പ്രധാനമന്ത്രി ഇംറാൻ ഖാെൻറ അധ്യക്ഷതയിൽ ചേരുന്ന മന്ത്രിതല യോഗത്തിൽ തീരുമാനിക്കുമെന്ന് ശാസ്ത്ര സാേങ്കതിക മന്ത്രി ഫവാദ് ചൗധരി വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.