കുർദുകളുമായി ചർച്ചക്കില്ലെന്ന് ഉർദുഗാൻ
text_fieldsഅങ്കാറ: സിറിയയിലെ കുർദ് വിമതരുമായി ചർച്ചക്ക് തയാറല്ലെന്ന് തുർക്കി പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാൻ. ആയുധം വെച്ച് കീഴടങ്ങുകയോ, പിൻവാങ്ങുകയോ ആണ് അവരുടെ മുന്നിലുള്ള ഏക വഴിയെന്നും ഉർദുഗാൻ വ്യക്തമാക്കി.
വടക്കൻ സിറിയയിലെ കുർദുകൾക്കെതിരെ സൈനിക നീക്കം നിർത്തണമെന്നാവശ്യപ്പെട്ട് യു.എസ് ഉൾപ്പെടെയുള്ള രാജ്യങ്ങൾ തുർക്കിക്കുമേൽ സമ്മർദം ചെലുത്തിയിരുന്നു. എന്നാൽ, അതെല്ലാം തുർക്കി തള്ളിയിരിക്കയാണ്.
മധ്യസ്ഥ ചർച്ചകളുമായി വരുന്നവർക്ക് തുർക്കിയുടെ ചരിത്രത്തെ കുറിച്ച് ഒരു ധാരണയുമില്ലെന്നും ഉർദുഗാൻ ചൂണ്ടിക്കാട്ടി. കുർദുകളെ ഭീകരസംഘമായാണ് തുർക്കിഭരണകൂടം കണക്കാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.