ഒരു ശക്തിക്കും ചൈനയുടെ കുതിപ്പിനെ തടയാനാവില്ല -ഷി ജിൻപിങ്
text_fieldsബെയ്ജിങ്: ഒരു ശക്തിക്കും ചൈനയുടെ കുതിപ്പിനെ തടയാനാവില്ലെന്ന് ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ്. ഹോങ്കോങ് ങിേൻറയും മക്കാവുവിേൻറയും ഐശ്വര്യവും സ്ഥിരതയും നിലനിർത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ചൈനയിൽ കമ്മ്യൂണിസ്റ്റ് സർക്കാർ നിലവിൽ വന്നിട്ട് 70 വർഷം പൂർത്തിയാവുന്നതോടനുബന്ധിച്ച് ചരിത്ര പ്രസിദ്ധമായ ടിയാൻമെൻ ചത്വരത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
1949 ഒക്ടോബർ ഒന്നിന് മാവോ സെ തുങ് പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയുടെ പ്രഖ്യാപനം നടത്തിയ വേദിയിലാണ് 70 വർഷങ്ങൾക്ക് ശേഷം ഷി ജിൻപിങ് പ്രസംഗിച്ചത്. അതേസമയം, ഹോങ്കോങ്ങിൽ മാസങ്ങളായി നടക്കുന്ന പ്രക്ഷോഭത്തെ കുറിച്ച് ഒന്നും തന്നെ അദ്ദേഹം പരാമർശിച്ചില്ല.
ചൈനീസ് ദേശീയ ദിനത്തോടനുബന്ധിച്ച് രാജ്യത്തിൻെറ അത്യാധുനിക ആയുധങ്ങൾ പ്രദർശിപ്പിച്ചുകൊണ്ട് 15,000 സൈനികർ അണിനിരന്ന പരേഡ് നടന്നു. 160ലേറെ വിമാനങ്ങളും 580ലേറെ ആയുധങ്ങളും പ്രദർശിപ്പിച്ചു. കൂടാതെ 70 ഗൺ സല്യൂട്ടുകളും സൈന്യം കാഴ്ച വെച്ചു.
ചൈനീസ് പതാക വഹിച്ചുകൊണ്ട് ഹെലികോപ്റ്ററുകൾ ആകാശവീഥികൾ കൈയടക്കി. ചൈനയുടെ 70ാമത് ദേശീയ ദിനത്തിന് ആദരവ് അർപ്പിച്ചുകൊണ്ട് വിമാനങ്ങൾ ‘70’ എന്ന ആകൃതി സൃഷ്ടിച്ചുകൊണ്ട് പറന്നു. ഡി.എഫ്-41 ഭൂഖണ്ഡാനന്തര ബാലിസ്റ്റിക് മിസൈൽ ഉൾപ്പെടെയുള്ള ആയുധങ്ങൾ പ്രദർശനത്തിൽ ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.