ദുരിതജീവിതവുമായി റോഹിങ്ക്യകൾ അഭയാർഥി ക്യാമ്പിൽ
text_fieldsകോക്സസ് ബസാർ(ബംഗ്ലാദേശ്): േലാകത്തിലെ ഏറ്റവും വലിയ അഭയാർഥി ക്യാമ്പുകളിലൊന്നായ മ്യാന്മർ-ബംഗ്ലാദേശ് അതിർത്തിയിലെ കുതുപലോങ്ങിലെ അരികുവത്കരിക്കപ്പെട്ട ഒരുകൂട്ടം അഭയാർഥികൾ നീണ്ട ക്യൂവിലാണ്. വിവിധ സന്നദ്ധസംഘടനകളുടെ ഒാഫിസുകളിൽ ഭക്ഷണത്തിനും വസ്ത്രത്തിനും മരുന്നിനുമായാണ് അവർ കാത്തിരിക്കുന്നത്. തങ്ങളുടെ ദുർബലമായ കിടപ്പാടങ്ങൾ നന്നാക്കിയെടൻുക്കാ മുളകൾ തലയിൽ പേറി നടന്നുവരുന്നവരെയും കാണാം. കുട്ടികൾപോലും അവരുടെ ശിരസ്സിൽ മുളക്കഷണങ്ങൾ ഏറ്റുന്നു.
കുട്ടികളിൽ ചിലർ താൽക്കാലിക പഠനകേന്ദ്രങ്ങളിൽ വല്ലപ്പോഴും മുഖം കാട്ടുന്നു. ബർമീസ് ഭാഷയും കണക്കുമാണ് അവിടെ പഠിപ്പിക്കുന്നത്. 2017ലെ സൈനിക അടിച്ചമർത്തലിനെ തുടർന്ന് ഏഴു ലക്ഷത്തോളം റോഹിങ്ക്യകളാണ് മ്യാന്മറിലെ രാഖൈൻ മേഖലകളിൽ നിന്ന് ബംഗ്ലാദേശിലേക്ക് പലായനം ചെയ്തത്. 3-24 നുമിടെ പ്രായമുള്ളവർക്ക് ഇവിടെ ഒൗദ്യോഗിക വിദ്യാഭ്യാസത്തിനായി സൗകര്യമില്ല.
താൽക്കാലിക കേന്ദ്രങ്ങളിലും മതപഠന ശാലകളിലും അനൗപചാരിക വിദ്യാഭ്യാസം മാത്രം നൽകും. മതപഠനശാലകളിൽ ഖുർആൻ പഠനത്തിനാണ് പ്രാമുഖ്യം. സൗദി അറേബ്യ, തുർക്കി പോലുള്ള രാജ്യങ്ങളാണ് ഇൗ കേന്ദ്രങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്നത്. 4-14നുമിടെ പ്രായമുള്ളവർക്കായി യുനിസെഫിെൻറ നേതൃത്വത്തിൽ ഇപ്പോൾ 1100ഒാളം അനൗപചാരിക പഠനകേന്ദ്രങ്ങൾ ഒരുക്കിയിട്ടുണ്ട്. മുളകളും തകരഷീറ്റുകളും പഴയവസ്ത്രങ്ങളും ചേർത്താണ് ഇൗ കേന്ദ്രങ്ങൾ ഉണ്ടാക്കിയത്. റോഹിങ്ക്യൻ പെൺകുട്ടികളുടെ സ്ഥിതി കൂടുതൽ ദയനീയമാണ്. ശൈശവ വിവാഹത്തിെൻറയും മനുഷ്യക്കടത്തു സംഘങ്ങളുടെയും ഇരകളാണവർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.