ദരിദ്രരല്ല, പരിഗണന വേണ്ടെന്ന് ദക്ഷിണ െകാറിയ
text_fieldsസോൾ: ലോക വ്യാപാര സംഘടന (ഡബ്ല്യു.ടി.ഒ) വികസ്വര രാജ്യങ്ങള്‍ക്കു നല്കുന്ന പ്രത്യേക പരിഗ ണന വേണ്ടന്നറിയിച്ച് ദക്ഷിണ കൊറിയ. ദക്ഷിണ കൊറിയയുടെ ധനമന്ത്രി ഹോം നാം കി യാണ് ഇക്കാര ്യം അറിയിച്ചത്. എന്നാല്‍, ലോക വ്യാപാര സംഘടനയുടെ വികസ്വര രാജ്യങ്ങളുടെ പട്ടികയില്‍നിന്നു പുറത്തുപോകുന്നില്ലെന്നും സംഘടനയുടെ പ്രത്യേക സഹായങ്ങള്‍ വേണ്ടെന്നുവെക്കുകയുമാണ് ചെയ്യുന്നതെന്നും ധനമന്ത്രി പറഞ്ഞു.
കഴിഞ്ഞ ജൂലൈ മാസത്തില്‍ യു.എസ് പ്രസിഡൻറ് ഡോണള്‍ഡ് ട്രംപ് ലോക വ്യാപാര സംഘടന വികസിത, വികസ്വര രാജ്യങ്ങളുടെ പട്ടികയിലുള്‍പ്പെടുത്താനുള്ള മാനദണ്ഡങ്ങളെ ചോദ്യംചെയ്തിരുന്നു. ചൈനക്ക് ലോക വ്യാപാര സംഘടന നല്കുന്ന പരിഗണന സൂചിപ്പിച്ചായിരുന്നു ഇത്.
ഡബ്ല്യു.ടി.ഒ രൂപവത്കൃതമായ 1995ല്‍ മുതല്‍ ദക്ഷിണ കൊറിയ വികസ്വര രാജ്യങ്ങളുടെ പട്ടികയിലാണ്. ഇവിടത്തെ കാര്‍ഷിക മേഖലക്കാണ് ഡബ്ല്യു.ടി.ഒ പ്രധാനമായും സഹായം നല്‍കിയിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.