അസമിലെ അനധികൃത കുടിയേറ്റവുമായി ബന്ധമില്ലെന്ന് ബംഗ്ലാദേശ്
text_fieldsധാക്ക: അസമിലെ അനധികൃത കുടിയേറ്റ വിഷയത്തിൽ ബന്ധമില്ലെന്ന് ബംഗ്ലാദേശ് വാർത്താ വിനിമയ മന്ത്രി ഹസനുൽ ഹഖ് ഇനു. കാലങ്ങളായി വംശീയ കലഹങ്ങൾ നടക്കുന്ന സ്ഥലമാണ് അസമെന്ന് എല്ലാവർക്കുമറിയാം. കഴിഞ്ഞ 48 വർഷമായി ഒരു ഇന്ത്യൻ സർക്കാറും ബംഗ്ലാദേശുമായി ബന്ധപ്പെടുത്തി അനധികൃത കുടിയേറ്റത്തെ കുറിച്ച് പരാതി ഉന്നയിച്ചിട്ടില്ല. ഇൗ വിഷയം മോദി സർക്കാറിന് നിയമപരമായി കൈകാര്യം ചെയ്യാനാകും. ഇതിന് ബംഗ്ലാദേശുമായി യാതൊരു ബന്ധവുമില്ലെന്നും ഹസനുൽ ഹഖ് ഇനു പറഞ്ഞു.
ഇന്ത്യയിൽ അനധികൃതമായി കഴിയുന്നവരെ ബംഗ്ലാദേശ് തിരിച്ചെടുക്കുമോ എന്ന ചോദ്യത്തിന്, ദേശീയ പൗരത്വ രജിസ്റ്ററിെൻറ കണ്ടെത്തലുകൾ ഇന്ത്യ തങ്ങളുമായി പങ്കുവെച്ചിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. ആളുകളെ തിരിച്ചെടുക്കുന്ന വിഷയം ഇതുവരെ ഉന്നയിച്ചിട്ടുമില്ല. ഇന്ത്യ അങ്ങനെ ചെയ്യാത്തിടത്തോളം തങ്ങൾ ഇക്കാര്യത്തെ കുറിച്ച് സംസാരിക്കുന്നില്ലെന്നും ഹസനുൽ ഹഖ് പറഞ്ഞു. ബംഗാളി പറയുന്നവരെയെല്ലാം ബംഗ്ലാദേശുമായി ബന്ധപ്പെടുത്തരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പൗരത്വ രജിസ്ട്രേഷൻ അന്തിമ കരടിൽ നിന്ന് 40 ലക്ഷം പേർ പുറത്തായതാണ് ഇന്ത്യയിൽ വൻ വിവാദത്തിനിടവെച്ചത്. ബംഗ്ലാദേശിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തുന്നതിനായാണ് പൗരത്വ രജിസ്ട്രേഷൻ പുതുക്കുന്നതെന്നായിരുന്നു സർക്കാർ വാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.