ഇസ്ലാമിക തീവ്രവാദത്തിന് ഇന്ത്യയിൽ സ്വാധീനമില്ലാത്തതിനു കാരണം ഹിന്ദു മതം: ചൈന
text_fieldsന്യൂഡൽഹി: രാഷ്ട്രീയ ഇസ്ലാമിന് ഇന്ത്യയിൽ വേരോട്ടം ലഭിച്ചില്ലെന്നതാണ് ആഗോള തലത്തിൽ ഇന്ത്യയുടെ രാഷ്ട്രീയ,ഭൂമിശാസ്ത്ര പ്രാധാന്യമെന്ന് ചൈന. ലോകത്തിെൻറ മറ്റു ഭാഗങ്ങളിൽ നിന്ന് വ്യത്യസ്ഥമായി ഇന്ത്യൻ മുസ്ലിംകൾ എന്തുകൊണ്ട് തീവ്രവാദത്തിൽ നിന്ന് വിട്ടുനിൽക്കുന്നു എന്നത് പ്രസ്കതമാണ്. ദക്ഷിണ ഫിലിപ്പീൻസിൽ െഎ.എസ് പിന്തുണയോടെ മുസ്ലിം തീവ്രവാദികൾ ചില നഗരങ്ങൾ അടക്കി ഭരിക്കുകയാണ്. തെക്കൻ തായ്ലണ്ടിൽ തീവ്രവാദ ആക്രമണങ്ങൾ എല്ലാ ആഴ്ചയിലും നടക്കുന്നു. അതേസമയം, ഇന്ത്യയിൽ എന്തുകൊണ്ട് മുസ്ലിം തീവ്രവാദ സംഘടനകൾ പിടിമുറുക്കുന്നില്ലെന്ന് ചൈനീസ് ഒൗദ്യോഗിക മാധ്യമമായ പീപിൾസ് ഡെയ്ലിക്ക് കീഴിലെ േഗ്ലാബൽ ടൈംസ് പത്രം ചോദിക്കുന്നു. പീപിൾസ് ഡെയിലിയുടെ മുതിർന്ന പത്രാധിപർ ഡിങ് ഗാങ് എഴുതിയ ലേഖനത്തിലാണ് ഹിന്ദു മതവും അതിന് മുസ്ലിംകളോടുള്ള സമീപനവും വിലയിരുത്തുന്നത്.
ഇന്ത്യയിൽ നിലനിൽക്കുന്ന ഹിന്ദു മതത്തിെൻറ സ്വാധീനമാണ് തീവ്രവാദം വളരാതിരിക്കാൻ കാരണമെന്ന് പത്രാധിപർ എഴുതുന്നു. ഹിന്ദു മതത്തിന് മറ്റെല്ലാ മതങ്ങളിലുമെന്ന പോലെ തീവ്രവായ വശമുണ്ട്. എന്നാൽ, അതിെൻറ മിതവശത്തിനാണ് രാജ്യത്ത് കൂടുതൽ സ്വാധീനമുള്ളത്. ഒരു മതമെന്നതിനപ്പുറം ഹിന്ദു മതം ജീവിത രീതിയും സാമൂഹ്യ സ്ഥാപനവുമായി മാറിയെന്നതാണ് ഇന്ത്യയുടെ ചരിത്രം. ചരിത്രത്തിലുടനീളം മുസ്ലിംകളുമായുള്ള സമീപനത്തിൽ ഹിന്ദു മതത്തിെൻറ തീവ്രവും സഹിഷ്ണുതാപരവുമായ രണ്ടു വശങ്ങളും ഉൾകൊണ്ടിട്ടുണ്ട്. അതേസമയം, ഇൗ ദ്വന്ദ നിലപാട് ഇസ്ലാമിക തീവ്രവാദത്തെ തടുത്തു നിർത്തുകയാണ് ചെയ്തത്. മുഗൾ സാമ്രാജ്യം മുസ്ലിംകളാണ് പണിതതെങ്കിലും ഇന്ത്യക്കാർ പലപ്പോഴും അതിൽ അഭിമാനം കൊളളുന്നവരാണെന്ന് ചൈനീസ് മാധ്യമം പറയുന്നു.
ദക്ഷിണ ഫിലിപ്പീൻസ്, ഇന്തോനേഷ്യ, മലേഷ്യ, ദക്ഷിണ തായ്ലണ്ട്, ദക്ഷിണ മ്യാൻമർ, ബാംഗ്ല്ാദേശ്, പാകിസ്താൻ, മധ്യേഷ്യൻ രാജ്യങ്ങളെ എന്നിവയെ ബന്ധിപ്പിച്ചുള്ള ഇസ്ലാമിക അർധ വൃത്തത്തിൽ ( ദ ആർക് ഒാഫ് ഇസ്ലാം ) ഇന്ത്യ പങ്കാളിയല്ല. വൃത്തം അവിടെ മുറിഞ്ഞുപോവുകയാണ്. ഇന്ത്യയുടെ ഭാഗത്ത് വലിയ വിടവാണുള്ളത്. ആ ശൃംഖലയിൽ ഇന്ത്യ കണ്ണിയാവാത്തതിനു കാരണം മൃദു ഹിന്ദുത്വമാണ്.
ഇന്ത്യയുടെ ഇൗ നിലപാട് ലോക രാജ്യങ്ങളായ അമേരിക്ക, റഷ്യ, ജപാൻ, യൂറോപ്യൻ രാജ്യങ്ങൾ എന്നിവർ മനസ്സിലാക്കുന്നു. ആ രാജ്യങ്ങളുടെ ഏഷ്യൻ നയം രൂപീകരിക്കുന്നതിൽ ഇത് സ്വാധീനിക്കുന്നുമുണ്ട്. ചൈനയെ സംബന്ധിച്ചും ഇന്ത്യയുടെ നിലപാടിന് രാ്ഷട്രീയ പ്രധാന്യമുണ്ടെന്ന് പത്രം ചൂണ്ടിക്കാട്ടുന്നു. ഡോക്ലം പ്രതിസന്ധയിൽ അയവുവരുത്തി ഇന്ത്യയും ചൈനയും സേനാ പിൻമാറ്റം നടത്തിയ സാഹചര്യത്തിലാണ് ചൈനയുടെ നിലപാട് പുറത്തുവന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.