സൂചിയുടെ നൊബേൽ തിരിച്ചെടുക്കാനാവില്ലെന്ന് അക്കാദമി
text_fieldsയാങ്കോൺ: മ്യാൻമർ നേതാവ് ആങ് സാൻ സൂചിക്ക് നൽകിയ നോബൽ തിരിച്ചെടുക്കാനാവില്ലെന്ന് നോർവീജിയൻ നോബൽ ഇൻസ്റ്റിറ്റ്യൂട്ട്. സമാധാനത്തിനുള്ള നോബൽ പ്രൈസിന് അർഹയായ സൂചിയിൽ നിന്ന് പുരസ്ക്കാരം തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് 3,86,000 പേർ ഒപ്പിട്ട നിവേദനം കഴിഞ്ഞ ദിവസം ഇൻസ്റ്റിറ്റ്യൂട്ടിന് ലഭിച്ചിരുന്നു. നോബൽ പുരസ്ക്കാരത്തിന്‍റെ സ്ഥാപകനായ ആൽഫ്രഡ് നോബലിന്‍റെ വിൽപ്പത്ര പ്രകാരവും നോബൽ ഫൊണ്ടേഷൻ നിയമപ്രകാരവും ഒരിക്കൽ നൽകിയ പുരസ്ക്കാരം ജേതാവിൽ നിന്നും തിരിച്ചെടുക്കാനാവില്ലെന്ന് നോർവീജിയൻ നോബൽ ഇൻസ്റ്റിറ്റ്യൂട്ട് തലവൻ വ്യക്തമാക്കി.
ജനാധിപത്യത്തിനും മനുഷ്യാവകാശങ്ങൾക്കും വേണ്ടി അഹിംസാ മാർഗത്തിലൂടെ മ്യാൻമറിലെ പട്ടാളഭരണത്തനെതിരെ പോരാടിയതിനാണ് 1991ൽ സൂചിക്ക് നോബൽ സമ്മാനം ലഭിച്ചത്. പിന്നീട് മ്യാൻമറിലെ അനിഷേധ്യയായ നേതാവായി മാറി സൂചി. 2012ൽ നടന്ന തെരഞ്ഞെടുപ്പിൽ തന്‍റെ പാർട്ടിയെ വിജയത്തിലെത്തിക്കാനും സൂചിക്കായി.
റോഹിങ്ക്യൻ മുസ്ളിങ്ങൾക്കെതിരെ മ്യാൻമർ ഭരണകൂടം നടത്തുന്ന അതിക്രമങ്ങളിലും സൂചിയുടെ മൗനത്തലും പ്രതിഷേധിച്ചാണ് change.org 386,000 പേർ ഒപ്പിട്ട ഓൺലൈൻ നിവേദനം ഇൻസ്റ്റിറ്റൂട്ടിന് സമർപ്പിച്ചത്.
ഒരിക്കൽ സമ്മാനിച്ച പുരസ്ക്കാരം തിരിച്ചെടുക്കുക സാധ്യമല്ല എന്നായിരുന്നു ഇതിന് ലഭിച്ച ഉത്തരം. സ്റ്റോക്ഹോമിലും ഓസ്ലോയിലുമുള്ള കമ്മിറ്റികൾ ഒരിക്കലും നൽകിയ സമ്മാനം തിരിച്ചെടുക്കുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടുപോലുമില്ല എന്നും നോർവീജിയൻ നോബൽ ഇൻസ്റ്റിറ്റ്യൂട്ട് തലവൻ അസോസിയേറ്റഡ് പ്രസിന് അയച്ച ഇ മെയിലിൽ എഴുതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.