കിമ്മിനെക്കുറിച്ച് ആർക്കും ഒന്നുമറിയില്ല
text_fieldsഹൃദയ ശസ്ത്രക്രിയയെ തുടർന്ന് ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിന്‍റെ ആരോഗ്യസ്ഥിതി അതീവ ഗുരുതരാവസ്ഥയിലാണ്. ഈ വാർത്തക്കു പിന്നാലെ നിരവധി അഭ്യൂഹങ്ങളാണ് പരക്കുന്നത്. കിമ്മിന് മസ്തിഷ്ക മരണം സംഭവിച്ചെന്ന് അമേരിക്കൻ മാധ്യ മങ്ങൾ പറയുമ്പോൾ, സുഖം പ്രാപിക്കുകയാണെന്ന് ദക്ഷിണ കൊറിയയിലെ പത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.ഇപ്പോൾ മാത്രമല്ല, കിമ്മിെൻറ ആദ്യകാല ജീവിതത്തെക്കുറിച്ചും പാശ്ചാത്യമാധ്യമങ്ങളുടെ കൈവശം വലിയ വിവരങ്ങളൊന്നുമില്ല.
ജനന തിയതിയെകുറിച്ചും ഉറപ്പില്ല. ലഭ്യമായ വിവരമനുസരിച്ച് ഇപ്പോൾ 36വയസുകാണും. കിം ജോങ് ഇല്ലിെൻറ മൂന്നാ മത്തെ മകനാണെന്ന കാര്യം മാത്രം പരസ്യമായ രഹസ്യം. ഓപറ ഗായികയായിരുന്ന കൊ യോങ് ഹീ ആണ് മാതാവ്. പിതാമഹെൻറ പേര ിലുള്ള സൈനികസ്കൂളിലെ പഠനകാലത്തിനു മുമ്പ് സ്വിറ്റ്സർലൻഡിലായിരുന്നു വിദ്യാഭ്യാസം. റി സോൾജു ആണ് ഭാര്യ. 2012ൽ ലാണ് ഉത്തരകൊറിയ ഇവെര കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിടുന്നത്. ദമ്പതികൾക്ക് എത്ര മക്കളുണ്ടെന്നത് ഇന്നും അജ്ഞാതം.
ക്രൂരനായ ഏകാധിപതി
പലപ്പോഴും ക്രൂരനായ ഏകാധിപതിയായിട്ടാണ് കിമ്മിനെ ലോകം വിശേഷിപ്പിച്ചിട്ടുള്ളത്. തനിക്ക് വിരോധം തോന്നുന്നവർ അത് സ്വന്തം അമ്മാവനോ ജ്യേഷ്ഠനോ ആരുമാകട്ടെ അവരെ നിർദാക്ഷിണ്യം വധിക്കുന്നതാണ് കിമ്മിെൻറ രീതിയെന്നാണ് ലോകം ഇതുവരെ കേട്ടിട്ടുള്ളത്. രാജ്യത്ത് നിരവധി സാമ്പത്തിക പരിഷ്കാരങ്ങൾനടപ്പാക്കിയിട്ടുണ്ടെങ്കിലും മനുഷ്യാവകാശ ലംഘനങ്ങളുടെ പേരിലാണ് കിം പേരുകേട്ടത്. പിതാവ് കിം ജോങ് ഇല്ലിെൻറ മരണാനന്തരം
2011 ഡിസംബറിലാണ് കിം ജോങ് ഉൻ ഉത്തരകൊറിയയുടെ ഭരണാധികാരിയായി അധികാരമേറ്റത്. അധികാരമേൽക്കുന്നതിന് തൊട്ടുമുമ്പ് എതിരാളികളെ ഒന്നൊന്നായി കിം വകവരുത്തിയിരുന്നുവത്രെ. അതിലൊരാളായിരുന്നു അമ്മാവനായ ചാങ് സോങ് തായെക്. കിമ്മിെൻറ പിതാവിെൻറ കാലത്ത് പ്രബലമായ സ്ഥാനമായിരുന്നു തായെകിന്. 2013ലാണ് അദ്ദേഹത്തെ വധിച്ചത്. 2017ൽ കിമ്മിെൻറ കടുത്ത വിമർശകനും അർധസഹോദരനുമായ കിം ജോങ് നാമും മലേഷ്യയിൽ വെച്ച് കൊല്ലപ്പെട്ടു. 2018ൽ തന്നെ അട്ടിമറിക്കാൻ ശ്രമിച്ചുവെന്നാരോപിച്ച് സൈനിക ജനറലിനെയും കൊലപ്പെടുത്തി. കിം അധികാരത്തിലേറിയ ശേഷം ഇത്തരത്തിലുള്ള 16 ലേറെ ഉന്നതരെ വകവരുത്തിയെന്നാണ് റിപ്പോർട്ടു. പലപ്പോഴും ഇവരുടെ പേരുകളും അജ്ഞാതമായി തുടരുന്നു. നാസികളുടെ കാലത്തെ തടവറകളെ വെല്ലുന്ന തരത്തിലുള്ള ജയിലുകൾ ഉത്തരകൊറിയയിലുണ്ടെന്നും രാഷ്ട്രീയ എതിരാളികൾ ക്രൂരമായ പീഡനങ്ങൾക്ക് വിധേയമാക്കി അവിടെ വെച്ച് കൊലപ്പെടുത്തുകയാണെന്നും ഇടക്കിടെ വിവരങ്ങൾ പുറത്തുവന്നു. ഇതൊന്നും അംഗീകരിക്കാനോ തള്ളിക്കളയാനോ ഉത്തരകൊറിയ ഇതുവരെ തയാറായിട്ടില്ല.
യു.എസിനെ വിറപ്പിച്ച ഭരണാധികാരി
ലോകം മുഴുവൻ കോവിഡ്-19െൻറ ആധിയിൽ കഴിയുേമ്പാൾ മിസൈൽ പരീക്ഷണങ്ങൾ നടത്തി വാർത്തകളിൽ നിറഞ്ഞ രാജ്യമാണ് ഉത്തരകൊറിയ. കോവിഡ് ബാധിതരില്ലെന്ന ഉത്തരകൊറിയയുടെ അവകാശവാദം എന്തുകൊണ്ടോ മറ്റ് രാജ്യങ്ങൾ അംഗീകരിക്കാൻ തയാറായില്ല. ഒരാളിൽ കോവിഡ് റിപ്പോർട്ട് ചെയ്തെന്നും അയാളെ പ്രസിഡൻറ് കിം ജോങ് ഉന്നിെൻറ ഉത്തരവു പ്രകാരം വെടിവെച്ചുകൊന്നതുവഴിയാണ് അവർ രോഗപ്രതിരോധം തീർത്തതെന്ന തരത്തിലുള്ള ട്രോളുകളും അനവധിയിറങ്ങി. ഇപ്പോൾ ഭരണാധികാരി കിം ജോങ് ഉൻ മസ്തിഷ്കാഘാതം ബാധിച്ച് ഗുരുതരാവസ്ഥയിലാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കയാണ്. അതിെൻറ നിജസ്ഥിതി എന്തായാലും ഉത്തരകൊറിയയുടെ നാവിൽ നിന്ന് ഉടൻ പുറത്തുവരില്ല. കാലങ്ങളായി ദക്ഷിണകൊറിയയാണ് അവിടത്തെ രഹസ്യങ്ങളെല്ലാം പുറംലോകത്തിന് വെളിപ്പെടുത്തിക്കൊടുക്കുന്നത്. ഏപ്രിൽ 11 നുശേഷം കിമ്മിനെ പൊതുവേദികളിൽ കണ്ടിട്ടില്ലെന്നതാണ് ഗുരുതരാവസ്ഥയിലാണെന്ന സംശയത്തിന് ബലം നൽകുന്നത്. ഏപ്രിൽ 15നു നടന്ന ഉത്തരകൊറിയയുടെ സ്ഥാപകനും മുത്തശ്ശനുമായ കിം ഇൽ സൂങ്ങിെൻറ ജൻമവാർഷിക ആഘോഷത്തിലും കിമ്മിനെ കണ്ടവരില്ല.
ആണവ പരീക്ഷണങ്ങൾ
കിമ്മിെൻറ ഭരണകാലത്താണ് ഉത്തരകൊറിയയുടെ ആണവപരീക്ഷണങ്ങൾ കൂടുതൽ ശക്തിയാർജിച്ചത്. ലോകത്തെ വെല്ലുവിളിച്ച് പലതവണ പരീക്ഷണങ്ങൾ നടത്തിയ ഉത്തരകൊറിയ പലപ്പോഴും യു.എസിെൻറ ഉറക്കം കെടുത്തി. ഒടുവിൽ കിമ്മുമായി നേരിട്ട് ചർച്ചക്ക് 2018ൽ യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് തയാറായി. അതിനു തൊട്ടുമുമ്പ് ദക്ഷിണകൊറിയൻ പ്രസിഡൻറ് മൂൺ ജെ ഇന്നും കിമ്മുമായി കൂടിക്കാഴ്ച നടത്തി. ചരിത്രമായി മാറിയ കിം-ട്രംപ് ഉച്ചകോടിക്ക് ചുക്കാൻ പിടിച്ചത് മൂൺ ആയിരുന്നു. 2018 ൽ സിംഗപ്പൂരിൽ വെച്ചായിരുന്നു ആ കൂടിക്കാഴ്ച. സംഭാഷണത്തിനിടെ ഉത്തരകൊറിയ ആണവപരീക്ഷണങ്ങൾ അവസാനിപ്പിക്കാൻ തയാറാണെന്നു കിം ട്രംപിന് ഉറപ്പുനൽകി. പകരം ഉത്തരകൊറിയക്കു മേൽ ഏർപ്പെടുത്തിയ ഉപരോധങ്ങൾ പിൻവലിക്കണം. തന്ത്രപരമായി അക്കാര്യം കിമ്മിനെ വിശ്വസിപ്പിക്കാൻ ശ്രമിച്ചെങ്കിലും അമേരിക്ക വാക്കുപാലിച്ചില്ലെന്നാരോപിച്ച് ഉത്തരകൊറിയ വീണ്ടും വീണ്ടും ആണവ പരീക്ഷണങ്ങൾ തുടർന്നുകൊണ്ടേയിരുന്നു. മൂണിെൻറ സന്ദർശനത്തോടെ ദക്ഷിണകൊറിയയുമായുള്ള ബന്ധം അൽപം മെച്ചപ്പെട്ടെങ്കിലും അധികകാലം നീണ്ടുനിന്നില്ല. അമേരിക്കയുടെ സഖ്യകക്ഷിയായ ദക്ഷിണകൊറിയയെ ഉത്തരകൊറിയ എപ്പോഴും സംശയത്തോടെയാണ് വീക്ഷിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.