ഉത്തര–ദക്ഷിണ കൊറിയ ബന്ധത്തിൽ മഞ്ഞുരുക്കം
text_fieldsസോൾ: വർഷങ്ങൾക്കു ശേഷം ആദ്യമായി ഉത്തര കൊറിയയുടെയും ദക്ഷിണ കൊറിയയുടെയും നയതന്ത്ര ഉദ്യോഗസ്ഥർ കൂടിക്കാഴ്ച നടത്തി. ആണവ-മിസൈൽ പരീക്ഷണങ്ങെള തുടർന്ന് സംഘർഷം നിലനിന്ന സാഹചര്യത്തിൽ മഞ്ഞുരുക്കത്തിന് സൂചന നൽകി ഇരുവിഭാഗവും വിവിധകാര്യങ്ങളിൽ ധാരണയിലെത്തി. ദക്ഷിണ കൊറിയയിൽ നടക്കുന്ന ശൈത്യകാല ഒളിമ്പിക്സിൽ ഉത്തര കൊറിയൻ പ്രതിനിധികൾ പെങ്കടുക്കുമെന്നതാണ് ചർച്ചയിലെ പ്രധാന ധാരണ.
കായികതാരങ്ങൾ, കലാകാരന്മാർ, മാധ്യമപ്രവർത്തകർ എന്നിവരടങ്ങുന്ന സംഘമാണ് ഒളിമ്പിക്സിൽ പെങ്കടുക്കാൻ എത്തുക. നേരത്തേ തീരുമാനിച്ചതനുസരിച്ച് ചൊവ്വാഴ്ച സൈനികമുക്ത അതിർത്തി ഗ്രാമത്തിലാണ് അഞ്ചു പേരടങ്ങുന്ന ഇരു രാജ്യങ്ങളിലെയും പ്രതിനിധികൾ കൂടിക്കാഴ് നടത്തിയത്. അടുത്തമാസം ഒമ്പതിന് ആരംഭിക്കുന്ന ഒളിമ്പിക്സിെൻറ ഉദ്ഘാടന ചടങ്ങിൽ സംയുക്തമായി മാർച്ചിൽ പെങ്കടുക്കാമെന്ന നിർദേശവും ദക്ഷിണ കൊറിയ മുന്നോട്ടുവെച്ചിട്ടുണ്ട്. എന്നാൽ, ഇക്കാര്യത്തിൽ ഉത്തര കൊറിയൻ പ്രതികരണം പുറത്തുവന്നിട്ടില്ല.
വിൻറർ ഒളിമ്പിക്സുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കാണ് പ്രധാനമായും ചർച്ച തീരുമാനിച്ചതെങ്കിലും മറ്റു കാര്യങ്ങളും സംഭാഷണത്തിൽ ഉന്നയിക്കപ്പെടുമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
ഇരു രാജ്യങ്ങളിലുമായി വേർപെട്ട് കഴിയുന്ന കുടുംബാംഗങ്ങൾക്ക് കണ്ടുമുട്ടാനുള്ള സാഹചര്യമൊരുക്കണമെന്നും ദക്ഷിണകൊറിയ ചർച്ചയിൽ ഉന്നയിച്ചിട്ടുണ്ട്. ആറ് പതിറ്റാണ്ടായി പരസ്പരം പോരടിച്ചു കഴിയുന്ന ഇരു കൊറിയകൾക്കുമിടയിലെ ഏറ്റവും വൈകാരികമായ പ്രശ്നമാണിത്.
ഇക്കാര്യത്തിൽ ഉത്തര കൊറിയ അനുകൂലമായി പ്രതികരിക്കുമെന്നാണ് കരുതുന്നത്. ചൊവ്വാഴ്ചത്തെ ചർച്ചകളുടെ തുടർച്ചയായി സൈനിക-ആണവ പ്രശ്നങ്ങളിലെ കൂടിയാലോചനകളും നടക്കണമെന്ന് ഉത്തര കൊറിയ ആവശ്യപ്പെട്ടിട്ടുമുണ്ട്. ഇതിന് മുന്നോടിയായി യു.എന്നുമായി കൂടിയാലോചിച്ച് ഉത്തര കൊറിയക്കെതിരായ ഉപരോധത്തിൽ ഇളവു വരുത്തുന്നതിനും ദക്ഷിണ കൊറിയ സന്നദ്ധമാണ്. ചർച്ചയിൽ സത്യസന്ധവും ഗൗരവപൂർണവുമായ നിലപാടാണ് ഉത്തര കൊറിയ സ്വീകരിച്ചതെന്ന് ദക്ഷിണ കൊറിയൻ മന്ത്രി ചുൻ ഹെ സങ് മാധ്യമങ്ങളോ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.