ശൈത്യകാല ഒളിമ്പിക്സിൽ ഇരു കൊറിയകളും ഒരു കൊടിക്കീഴിൽ
text_fieldsസോൾ: പുതിയ ഉപരോധങ്ങൾക്ക് അണിയറയിൽ നീക്കം പുരോഗമിക്കുന്നതിനിടെ, വെടിനിർത്തി അയൽക്കാരുമായി നല്ലനാളുകൾക്ക് ഉത്തരകൊറിയ. ഫെബ്രുവരി രണ്ടാംവാരം ദക്ഷിണ കൊറിയൻ നഗരമായ പ്യോങ്ചാങ്ങിൽ നടക്കുന്ന ശീതകാല ഒളിമ്പിക്സിൽ ഇരു ടീമുകളും ഒരേ പതാകക്കുകീഴിൽ അണിനിരന്ന് മാർച്ച് പാസ്റ്റിൽ പെങ്കടുക്കാനും െഎസ്ഹോക്കിയിൽ സംയുക്തടീമിനെ പെങ്കടുപ്പിക്കാനും തീരുമാനിച്ചു. ഉത്തര, ദക്ഷിണ കൊറിയകളുടെ പ്രതിനിധികൾ നടത്തിയ ചർച്ചകളിലാണ് മേഖലയിൽ ഏഴുപതിറ്റാണ്ടായി തുടരുന്ന പ്രശ്നങ്ങളിൽ മഞ്ഞുരുക്കത്തിെൻറ സൂചന നൽകുന്ന നീക്കം.
ഉദ്ഘാടനചടങ്ങുകളിൽ പെങ്കടുക്കാൻ 230 അംഗ സംഘത്തെയും 30 അംഗ ൈതക്വാൻഡോ സംഘത്തെയും അയക്കും. സംയുക്തമായി ഒരേ പതാകക്കുപിറകെയാകും രണ്ടുരാജ്യങ്ങളിലെയും അത്ലറ്റുകൾ മൈതാനത്തേക്കു പ്രവേശിക്കുക. പരിശീലനത്തിന് ഉത്തരകൊറിയൻ അത്ലറ്റുകൾക്ക് നേരേത്ത ഒളിമ്പിക്ഗ്രാമത്തിൽ പ്രവേശിക്കാം. റിപ്പോർട്ടർമാരെ അയക്കാനും ഉത്തര കൊറിയക്ക് അനുമതി നൽകിയിട്ടുണ്ട്.
അയൽരാജ്യങ്ങളിൽ നിന്ന് മൂന്ന് നയതന്ത്രപ്രതിനിധികൾ വീതമാണ് ഇരുരാജ്യങ്ങളെയും പ്രതിനിധാനം ചെയ്ത് പെങ്കടുത്തത്. അതിർത്തിയിൽ സമാധാനഗ്രാമമെന്ന് വിശേഷണമുള്ള പാൻമുൻജോമിലായിരുന്നു ചർച്ച. നേരേത്ത പുതുവത്സരദിനത്തിൽ ടെലിവിഷനിൽ രാജ്യത്തെ അഭിസംബോധന ചെയ്ത ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നാണ് െഎക്യത്തിന് വഴിതുറക്കാൻ സന്നദ്ധത അറിയിച്ചത്.
അതിനിടെ, യു.എസ് വിളിച്ചുചേർത്ത 20 രാജ്യങ്ങളുടെ മറ്റൊരു യോഗം ഉത്തര കൊറിയക്കുമേൽ പുതിയ ഉപരോധങ്ങൾ അടിച്ചേൽപിക്കാൻ അനുമതി നൽകി. ഉത്തര കൊറിയയുടെ അണുവായുധഭീഷണി ഇല്ലാതാക്കാനാണ് വീണ്ടും ഉപരോധം നടപ്പാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.