കൊറിയൻ മുനമ്പിൽ സമാധാനം പുലരുമോ?
text_fieldsസിംഗപ്പൂർ: കടുത്ത ശത്രുതയിൽ കഴിഞ്ഞിരുന്ന രാജ്യങ്ങൾ ഒരു സുപ്രഭാതത്തിൽ ഒന്നിച്ചിരുന്നെന്നുെവച്ച് എന്തെങ്കിലും മാറ്റം സംഭവിക്കുേമാ? ഇതുതന്നെയാണ് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപും കൊറിയൻ ഭരണാധികാരി കിം േജാങ് ഉന്നും തമ്മിൽ നടന്ന ഉച്ചകോടിക്കു ശേഷം ഉയരുന്ന പ്രധാന ചോദ്യം. സ്ഥിരബുദ്ധി നഷ്ടപ്പെട്ടവനെന്നും റോക്കറ്റ് മാനെന്നും മന്ദബുദ്ധിയെന്നും പരസ്പരം വിശേഷിപ്പിച്ച് പോരടിച്ച നേതാക്കളാകുേമ്പാൾ പ്രത്യേകിച്ചും. അതിനാൽ ഉത്തര കൊറിയയുടെയും യു.എസിെൻറയും മുൻകാല ചരിത്രമറിയുന്നവർ വെറുമൊരു നാടകത്തിൽ കവിഞ്ഞ് വലിയൊരു പ്രധാന്യം ചർച്ചക്ക് കൊടുക്കാൻ തയാറാകുന്നില്ല.
കിം ജോങ് ഉന്നുമായി ചർച്ച നടത്തിയത് ഡോണൾഡ് ട്രംപിന് വ്യക്തിപരമായി നേട്ടമായി മാറിയേക്കാം. നാല് അമേരിക്കൻ പ്രസിഡൻറുമാർ കിണഞ്ഞുശ്രമിച്ചിട്ടും നടക്കാത്ത കാര്യം നേടിയെടുത്തതിെൻറ ചാരിതാർഥ്യം ട്രംപിെൻറ ശരീരചലനങ്ങളിലും പ്രകടമായിരുന്നു. എന്നാൽ, തെൻറ മുൻഗാമികളുമായി കിമ്മിെൻറ പിതാവും മുത്തച്ഛനും ഉണ്ടാക്കിയ കരാറുകളെ കുറിച്ച് ട്രംപ് ഒാർക്കുന്നുണ്ടാകും. കരാറൊപ്പിട്ട് മഷി മായുംമുമ്പ് അതെല്ലാം ലംഘിക്കപ്പെടുകയായിരുന്നു. അതുകൊണ്ടായിരിക്കാം ചർച്ചയിലെ സുപ്രധാന ആവശ്യമായ കൊറിയൻ ഉപദ്വീപിൽ സമ്പൂർണ നിരായുധീകരണം എന്നത് എത്രയും പെെട്ടന്ന് നടപ്പാക്കണമെന്ന് ട്രംപ് തിടുക്കം കൂട്ടുന്നതും. ചർച്ച ക്രിയാത്മകമെന്ന് ട്രംപ് അവകാശപ്പെടുന്നുണ്ടെങ്കിലും കൊറിയൻ ഉപദ്വീപിൽ സമ്പൂർണ ആണവ നിരായുധീകരണമെന്ന ലക്ഷ്യത്തിലേക്ക് എത്തിക്കുന്നതിൽ എത്രമാത്രം വിജയിച്ചിരിക്കുന്നുവെന്നതിെൻറ കൃത്യമായ ചിത്രം ലഭ്യമായിട്ടില്ല.
ഒറ്റയടിക്ക് ആണവായുധങ്ങൾ ഉപേക്ഷിക്കില്ലെന്ന നിലപാടിലുറച്ചാണ് കിം സമ്മേളനത്തിനെത്തിയത്. ഉത്തര കൊറിയയുടെ സമ്പൂർണ സുരക്ഷിത കവചമാണ് ആണവായുധങ്ങൾ എന്നാണ് കിം വിശ്വസിക്കുന്നത്. അതേസമയം, ഉടൻ ആണവായുധങ്ങൾ ഉപേക്ഷിക്കൂവെന്നാണ് ട്രംപ് കിമ്മിനെ ഉപദേശിച്ചുകൊണ്ടിരിക്കുന്നത്. ഇക്കാര്യത്തിൽ കിം കൃത്യമായ മറുപടി നൽകിയിട്ടില്ലെന്ന് വാഷിങ്ടണിലെ നിരീക്ഷണ സംഘം വിലയിരുത്തുന്നു. ഘട്ടംഘട്ടമായി ഉപേക്ഷിക്കുന്നതിനു പകരമായി യു.എസിൽനിന്ന് ചിലത് പ്രതീക്ഷിക്കുന്നുമുണ്ട് കിം. അതായത് ഉപരോധം പിൻവലിക്കുക, സാമ്പത്തിക സഹായം, രാജ്യാന്തര തലത്തിൽ നയതന്ത്രബന്ധം ശക്തിപ്പെടുത്തുക എന്നിങ്ങനെ.
എന്നാൽ, ട്രംപ് ഇക്കാര്യത്തിൽ എന്തുമറുപടി പറഞ്ഞുവെന്നതും പുറത്തുവന്നിട്ടില്ല. ഉത്തര കൊറിയയുമായി ബന്ധം പുനഃസ്ഥാപിക്കപ്പെട്ടാലും അമേരിക്ക ഫസ്റ്റ് എന്ന ആദർശം ട്രംപ് കൈവിടാൻ തയാറാകില്ല. തികച്ചും പ്രതീകാത്മകമാണീ കൂടിക്കാഴ്ചയെന്ന് മുൻ യു.എസ് സ്റ്റേറ്റ് ഡിപ്പാർട്മെൻറ് പ്രതിനിധി മിൻറാറോ ഒബ വിലയിരുത്തുന്നു. കാമറകൾക്കു മുന്നിൽ മികച്ച അനുഭവമായി തോന്നും. അതുപോലെ ശത്രുതയിൽ കഴിഞ്ഞിരുന്ന രണ്ടു രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തിൽ കുറച്ചു കാലത്തേക്ക് അൽപം അയവുവരുകയും ചെയ്യും -അദ്ദേഹം ചൂണ്ടിക്കാട്ടി.
സംയുക്ത പ്രസ്താവനയുടെ ഫോേട്ടാ വൈറൽ
സിംഗപ്പൂർ: ഉച്ചകോടിയുടെ സംയുക്ത പ്രസ്താവനയുടെ വിശദാംശങ്ങൾ പരസ്യമാക്കിയില്ലെങ്കിലും ഫോേട്ടാഗ്രാഫർമാർ കാരണം മാധ്യമപ്രവർത്തകർ രക്ഷപ്പെട്ടു. ഒപ്പിട്ടശേഷം അസാധാരണമാംവിധം ട്രംപ് രേഖകൾ അടുത്തിരിക്കുന്ന മാധ്യമങ്ങൾക്ക് കാണാവുന്ന വിധത്തിൽ ഉയർത്തിക്കാട്ടിയതിനെ തുടർന്നായിരുന്നു ഇത്. ഉടൻ ഇതിെൻറ ചിത്രങ്ങൾ പകർത്തിയ മാധ്യമങ്ങൾ ഇവ ഒാൺലൈനിൽ പോസ്റ്റ് ചെയ്യുകയും വളരെ പെട്ടന്നുതന്നെ വൈറലായി മാറുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.