കൊറിയൻ െഎക്യത്തിന് പരിശ്രമിക്കണമെന്ന് ഉത്തരകൊറിയ
text_fieldsസോൾ: ദക്ഷിണ-ഉത്തര കൊറിയകൾ െഎക്യെപ്പടുന്നതിന് എല്ലാവരും പരിശ്രമിക്കണമെന്ന് ഉത്തരകൊറിയ. എല്ലാ കൊറിയക്കാരും ഇതിനായി ഇരുരാജ്യങ്ങളും തമ്മിലെ യാത്ര, ബന്ധം, സഹകരണം എന്നിവ േപ്രാത്സാഹിപ്പിക്കണമെന്നാണ് ആഹ്വാനം ചെയ്തിരിക്കുന്നത്.
അതിനിടെ ശീതകാല ഒളിമ്പിക്സിൽ പെങ്കടുക്കുന്നതിനുള്ള ആദ്യ ഉത്തരകൊറിയൻ സംഘം ദക്ഷിണ െകാറിയയിലത്തി. 12അംഗ വനിതാ െഎസ് ഹോക്കി താരങ്ങളും സംഘവുമാണ് അടുത്തമാസം നടക്കുന്ന മത്സരത്തിന് എത്തിയിരിക്കുന്നത്. ഇവർ ദക്ഷിണ കൊറിയൻ താരങ്ങൾക്കൊപ്പം പരിശീലനം നടത്തി ഒരുമിച്ചാണ് മത്സരത്തിനിറങ്ങുക. കായിക താരങ്ങൾ മാധ്യമങ്ങളുടെ ചോദ്യങ്ങേളാട് പ്രതികരിച്ചില്ല.
അരനൂറ്റാണ്ടിലേറെയായി ദക്ഷിണ-ഉത്തര കൊറിയകൾ തമ്മിൽ ഭിന്നത നിലവിലുണ്ട്. ഉത്തരകൊറിയയുടെ ആണവ-മിസൈൽ പരീക്ഷണങ്ങളെ തുടർന്ന് അതിർത്തിയിൽ വീണ്ടും സംഘർഷത്തിെൻറ അന്തരീക്ഷം ഉയർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.