ഉത്തരകൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചു
text_fieldsപ്യോങ്യാങ്: യു.എസിനെ വെല്ലുവിളിച്ച് ഉത്തര കൊറിയ വീണ്ടും മിസൈല്‍ പരീക്ഷിച്ചു. ഡോണള്‍ഡ് ട്രംപ് അധികാരത്തിലേറിയതിനുശേഷം ആദ്യമായാണ് ഉത്തര കൊറിയ മിസൈല്‍ പരീക്ഷണം നടത്തുന്നത്. ജപ്പാനോട് ചേര്‍ന്നുള്ള സമുദ്രത്തിന്‍െറ 500 കിലോമീറ്ററിനുള്ളിലാണ് മിസൈല്‍ പതിച്ചതെന്ന് ഉത്തരകൊറിയ അറിയിച്ചു. പരീക്ഷണത്തിന്‍െറ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ ഉത്തര കൊറിയന്‍ അധികൃതര്‍ തയാറായില്ല.
ശനിയാഴ്ച രാവിലെ 7.55ന് ചൈനീസ് അതിര്‍ത്തിയോട് ചേര്‍ന്ന ബാങ്ഹ്യോന്‍ വ്യോമതാവളത്തില്‍നിന്നായിരുന്നു പരീക്ഷണം. 500 കി.മീ. ദൂരപരിധിയുള്ള മധ്യദൂര മിസൈലാണ് പരീക്ഷിച്ചത്.
പരീക്ഷണത്തെ അപലപിച്ച ദക്ഷിണ കൊറിയ അടിയന്തര സുരക്ഷായോഗം വിളിച്ചുചേര്‍ത്തു. മിസൈല്‍ പരീക്ഷണവുമായി ബന്ധപ്പെട്ട യു.എന്‍ നിയന്ത്രണങ്ങള്‍ക്ക് വിരുദ്ധമാണ് ഉത്തര കൊറിയയുടെ നടപടിയെന്നും ദക്ഷിണ കൊറിയ വ്യക്തമാക്കി. മിസൈല്‍ വിക്ഷേപിച്ചതിന് പിന്നാലെ ദക്ഷിണകൊറിയന്‍ സുരക്ഷാ ഉപദേഷ്ടാവ് കിം ക്വാന്‍ ജിന്‍ യു.എസ് സുരക്ഷാ ഉപദേഷ്ടാവ് മൈക്കിള്‍ ഫ്ളിന്നിനെ വിളിച്ചു.
കഴിഞ്ഞയാഴ്ച ദക്ഷിണ കൊറിയയിലത്തെിയ യു.എസ് പ്രതിരോധ സെക്രട്ടറി ജയിംസ് മാറ്റിസ് ഉത്തര കൊറിയയുടെ പ്രകോപനം ചെറുക്കാന്‍ എല്ലാവിധ സഹായവും ദക്ഷിണ കൊറിയക്ക് വാഗ്ദാനം ചെയ്തിരുന്നു. രാജ്യങ്ങള്‍ തമ്മിലെ ബന്ധം കെട്ടുറപ്പുള്ളതാക്കാന്‍ ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍സോ ആബെ യു.എസിലത്തെിയതിനുശേഷമാണ് പരീക്ഷണം. ഉത്തര കൊറിയയുടെ നടപടി പ്രകോപനപരമാണെന്ന് ഷിന്‍സോ ആബെ പ്രതികരിച്ചു. സംഭവം യു.എസും ജപ്പാനും ശരിവെച്ചു. അതേസമയം, മിസൈല്‍ ജപ്പാന്‍ കടലില്‍ പതിച്ചിട്ടില്ളെന്ന് അധികൃതര്‍ പറഞ്ഞു.
ഇതിനകം നിരവധി തവണ മിസൈല്‍ പരീക്ഷണം നടത്തിയിട്ടുണ്ട് ഉത്തരകൊറിയ. യു.എസിനെ ആക്രമിക്കാന്‍ ശേഷിയുള്ള ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം അവസാനഘട്ടത്തിലാണെന്ന് ഉത്തര കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ പുതുവര്‍ഷ സന്ദേശത്തില്‍ പ്രഖ്യാപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.