ഉത്തരകൊറിയ റോക്കറ്റ് എൻജിൻ പരീക്ഷിച്ചു
text_fieldsസിയോൾ: ഉത്തരകൊറിയ ഉയർന്നശേഷിയുള്ള പുതിയതരം റോക്കറ്റ് എൻജിൻ വിജയകരമായി പരീക്ഷിച്ചു. രാജ്യത്തിെൻറ ബഹിരാകാശ പദ്ധതികളുടെ ചരിത്രത്തിലെ വിപ്ലവകരമായ മുന്നേറ്റമാണിതെന്ന് പരീക്ഷണത്തെ ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉൻ വിശേഷിപ്പിച്ചു. ശനിയാഴ്ച നടന്ന പരീക്ഷണം കാണുന്നതിന് കിം ജോങ് ഉൻ നേരിെട്ടത്തിയിരുന്നു.
കൊറിയൻ മാധ്യമങ്ങൾ ഞായറാഴ്ചയാണ് ഇത് സംബന്ധിച്ച വാർത്ത പുറത്തുവിട്ടത്. പരീക്ഷണത്തിെൻറ തുടർച്ചയായി വലിയ വിജയങ്ങൾ ലോകം കാണുമെന്നും രാജ്യത്തിെൻറ റോക്കറ്റ് വ്യവസായത്തിെൻറ ചരിത്രത്തിൽ ഇത് ‘മാർച്ച് 18 വിപ്ലവം’ എന്നറിയപ്പെടുമെന്നും ഉൻ പ്രസ്താവിച്ചു. എന്നാൽ, സൈനികാവശ്യങ്ങൾക്കായുള്ള റോക്കറ്റുകളല്ല പരീക്ഷിച്ചിരിക്കുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്.
പകരം ബഹിരാകാശ^സാറ്റലൈറ്റ് പദ്ധതികൾക്ക് സഹായകമാകുന്നതാണിതെന്നാണ് കരുതുന്നത്. ഭൗമ നിരീക്ഷണത്തിനുള്ള കൂടുതൽ റോക്കറ്റുകൾ അടുത്തവർഷങ്ങളിൽ ഉത്തരകൊറിയ വിക്ഷേപിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
യു.എസ് സ്റ്റേറ്റ് സെക്രട്ടറി ചൈന സന്ദർശിക്കാനിരിക്കെയാണ് ഉത്തരകൊറിയയുടെ റോക്കറ്റ് എൻജിൻ പരീക്ഷണം എന്നത് ഭീഷണിയുടെ രീതിയിലുള്ളതായാണ് വിലയിരുത്തപ്പെടുന്നത്.
മേഖലയിലെ പ്രശ്നങ്ങൾ ചൈനയുമായുള്ള ചർച്ചയിൽ ഉന്നയിക്കുമെന്ന് നേരത്തേ അമേരിക്ക വ്യക്തമാക്കിയിരുന്നു. യു.എൻ അടക്കമുള്ള സംഘടനകളുടെ മുന്നറിയിപ്പുകൾ കണക്കിലെടുക്കാതെ ഉത്തരകൊറിയ നടത്തുന്ന പരീക്ഷണങ്ങളിൽ ദക്ഷിണകൊറിയ ആശങ്ക രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.