Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഉത്തര കൊറിയൻ മിസൈൽ...

ഉത്തര കൊറിയൻ മിസൈൽ ജപ്പാൻ കടലിൽ പതിച്ചു

text_fields
bookmark_border
ഉത്തര കൊറിയൻ മിസൈൽ ജപ്പാൻ കടലിൽ പതിച്ചു
cancel

ടോക്യോ: ഉത്തര കൊറിയ വെള്ളിയാഴ്​ച വിക്ഷേപിച്ച ബാലിസ്​റ്റിക്​ മിസൈൽ ജപ്പാൻ കടലിൽ പതിച്ചു. ഇതേതുടർന്ന്​ ജപ്പാൻ പ്രധാനമന്ത്രി ഷിൻ​േസാ ആബെ ദേശീയ സുരക്ഷാസമിതി യോഗം വിളിച്ചു. ഉത്തര കൊറിയ മിസൈൽ വിക്ഷേപിച്ചതായി വിവരം ലഭിച്ചതായും ജപ്പാൻ ജനതയുടെ സുരക്ഷ ഉറപ്പാക്കാൻ വേണ്ടതെല്ലാം ചെയ്യുമെന്നും ഷിൻ​േസാ ആബെ പറഞ്ഞു. ജപ്പാനും കൊറിയക്കുമിടയിൽ 45 മിനിറ്റ്​ പറന്നശേഷമാണ്​ മിസൈൽ കടലിൽ പതിച്ചതെന്ന്​ ജപ്പാൻ സർക്കാർ വക്​താവ്​ യോഷിഹൈഡ്​ സുഗ വ്യക്​തമാക്കി. സംഭവത്തെതുടർന്ന്​ ജപ്പാൻ തീരസേന വിമാനങ്ങൾക്കും കപ്പലുകൾക്കും സുരക്ഷമുന്നറിയിപ്പ്​ നൽകി​. 

ഉത്തര കൊറിയ വിക്ഷേപിച്ചത്​ ഭൂഖണ്ഡാന്തര ബാലിസ്​റ്റിക്​ മിസൈലാണെന്നും ഒരു മാസത്തിനിടെ ഇത്​ രണ്ടാം തവണയാണ്​ മിസൈൽ പരീക്ഷിക്കുന്നതെന്നും  അമേരിക്ക സ്​ഥിരീകരിച്ചു. രാത്രി വൈകിയാണ്​ മിസൈൽ പരീക്ഷണം നടത്തിയത്​. 
സ്​ഥിതിഗതികൾ നിരീക്ഷിച്ചു വരുകയാണെന്നും സംഭവത്തെപ്പറ്റി കൂടുതൽ വിവരങ്ങൾ ഉടൻ ലഭിക്കുമെന്നും പ​​െൻറഗൺ വക്​താവ്​ ക്യാപ്​റ്റൻ ജെഫ്​ ഡേവിസ്​ പറഞ്ഞു. ഉത്തര കൊറിയയിലെ ജഗാങ്​​ പ്രവിശ്യയിൽ നിന്നാണ്​ മിസൈൽ വിക്ഷേപിച്ചിരിക്കുന്നതെന്ന്​ ദക്ഷിണ കൊറിയൻ സംയുക്​ത സേനാ മേധാവി പറഞ്ഞു.  എന്നാൽ, മിസൈൽ ഏത്​ വിഭാഗത്തിൽ​െപട്ടതാണെന്ന്​ വ്യക്​തമായിട്ടില്ല. ഇൗ മാസം നാലിന്​ ഉത്തര കൊറിയ അവരുടെ ആദ്യ ഭൂഖണ്ഡാന്തര ബാലിസ്​റ്റിക്​ മിസൈൽ പരീക്ഷിച്ചിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:japannorth koreaworld newsmissile testmalayalam news
News Summary - North Korea conducts new intercontinental missile test-World news
Next Story