ഉത്തര കൊറിയയുടെ ആണവനിർവ്യാപന ദൃശ്യങ്ങൾ പുറത്ത്
text_fieldsപ്യോങ്യാങ്: വടക്കുപടിഞ്ഞാറൻ മേഖലയിലെ റോക്കറ്റ് വിക്ഷേപണ േകന്ദ്രം ഉത്തര കൊറിയ തകർക്കുന്നതിെൻറ ദൃശ്യങ്ങൾ പുറത്ത്. ബാലിസ്റ്റിക് മിസൈലുകളുടെ എൻജിനുകൾ വികസിപ്പിച്ചെടുക്കാനുള്ള കേന്ദ്രങ്ങൾ ഉൾപ്പെടെ നശിപ്പിക്കുന്നതിെൻറ സാറ്റലൈറ്റ് ദൃശ്യങ്ങളാണ് പുറത്തുവന്നത്.
ജൂണിൽ സിംഗപ്പൂരിൽ നടന്ന ട്രംപ്-കിം ഉച്ചകോടിയിൽ ആണവ നിരായുധീകരണം ഘട്ടംഘട്ടമായി നടപ്പാക്കുമെന്ന് ഉത്തര കൊറിയ ഉറപ്പു നൽകിയിരുന്നു. ജൂലൈ 20ന് പകർത്തിയ സാറ്റലൈറ്റ് ദൃശ്യങ്ങളാണ് ഉത്തര കൊറിയയുടെ പുതിയ നീക്കങ്ങൾ സംബന്ധിച്ച വിവരം നൽകിയത്.
സോഹായ് ഉപഗ്രഹവിക്ഷേപണ കേന്ദ്രത്തോടു ചേർന്നുള്ള നിർമാണ കേന്ദ്രത്തിൽ ആണവ നിരായുധീകരണ നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.