ഉത്തര െകാറിയ വീണ്ടും മിസൈൽ പരീക്ഷിച്ചു; പരാജയമെന്ന് റിപ്പോർട്ട്
text_fieldsസോൾ: പ്രകോപനവുമായി വീണ്ടും ഉത്തര കൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചതായി യു.എസും ദക്ഷിണ കൊറിയയും. ആയുധങ്ങൾ വഹിക്കാൻ ശേഷിയുള്ള കെ.എൻ -17 എന്നറിയപ്പെടുന്ന മധ്യദൂര മിസൈലാണ് പരീക്ഷിച്ചതെന്നാണ് കരുതുന്നത്. യു.എസിെൻറയും ചൈനയുടെ സമ്മർദം അവഗണിച്ചാണ് നീക്കം. എന്നാൽ, ഉ. കൊറിയയിലെ പകാങ് മേഖലയിൽനിന്നുള്ള പരീക്ഷണം പരാജയമായിരുന്നുവെന്ന് ദക്ഷിണ കൊറിയ പറഞ്ഞു.
കുതിച്ചുയർന്ന് മിനിറ്റുകൾക്കകം മിസൈലിെൻറ പ്രധാന ഭാഗം പരീക്ഷണസ്ഥലത്തു നിന്നും 35 കിലോമീറ്റർ അകലെ തകർന്നു വീഴുകയായിരുന്നു. മിസൈൽ ഉത്തര കൊറിയൻ അതിർത്തി കടന്നില്ലെന്നും യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. മാർച്ചിനു ശേഷം ഉത്തരകൊറിയയുെട നാലാം മിസൈൽ പരാജയമാണിത്. ഉത്തര കൊറിയയുടെ ബാലിസ്റ്റിക് മിസൈൽ പരീക്ഷണങ്ങൾ തടയാൻ കഴിഞ്ഞില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിേടണ്ടിവരുമെന്ന് യു.എസ് വിദേശകാര്യ സെക്രട്ടറി റെക്സ് ടില്ലേഴ്സൻ യു.എൻ രക്ഷാസമിതിയിൽ മുന്നറിയിപ്പു നൽകിയതിനു പിന്നാലെയായിരുന്നു പരീക്ഷണം. മിസൈൽ പരീക്ഷണത്തിലൂടെ ഉ.കൊറിയ ചൈനയെയും അവരുടെ പ്രസിഡൻറിനെയും അപമാനിച്ചിരിക്കയാണെന്ന് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് ട്വിറ്ററിൽ കുറിച്ചു. ഉത്തരകൊറിയയുമായുള്ള സംഘർഷം പരിഹരിക്കാൻ ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ് കാര്യമായി പരിശ്രമിക്കുന്നുണ്ടെന്ന് ട്രംപ് കഴിഞ്ഞദിവസം പ്രശംസിച്ചിരുന്നു. പരീക്ഷണം പരാജയപ്പെട്ടുവെന്നാണ് തോന്നുന്നത്. മോശം എന്നായിരുന്നു ട്രംപിെൻറ അടുത്ത കമൻറ്.
ഉത്തരകൊറിയയുടെ മിസൈൽ പരീക്ഷണത്തിനു മിനിറ്റുകൾക്കു മുേമ്പ ജപ്പാൻ മെട്രോ റെയിൽ സർവിസുകൾ താൽക്കാലികമായി റദ്ദാക്കി. മെേട്രാ റദ്ദാക്കിയത് 13,000ത്തോളം യാത്രക്കാരെ ബാധിച്ചു. ഇതാദ്യമായാണ് ഉത്തരകൊറിയയുടെ മിസൈൽ പരീക്ഷണത്തിന് ജപ്പാെൻറ ഭാഗത്തുനിന്ന് ഇത്തരമൊരു പ്രതികരണം. സാധാരണഗതിയിൽ ഭൂകമ്പമുണ്ടാകുന്ന അവസരങ്ങളിലാണ് ട്രെയിൻ സർവിസുകൾ ഇത്തരത്തിൽ റദ്ദാക്കുക. അതിനിടെ, സൈനിക ഭീഷണികളിലൂടെയും ഉപരോധത്തിലൂടെയും രാജ്യത്തിെൻറ ആണവപരീക്ഷണങ്ങൾ അവസാനിപ്പിക്കാനുള്ള യു.എസിെൻറ ശ്രമം ദിവാസ്വപ്നം മാത്രമാണെന്ന് ഉത്തരകൊറിയയുടെ യു.എൻ ഡെപ്യൂട്ടി സ്ഥാനപതി കിം ഇൻ റ്യോങ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.