Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകോവിഡ്​ ഭീതിക്കിടെ...

കോവിഡ്​ ഭീതിക്കിടെ മിസൈൽ പരീക്ഷണവുമായി ഉത്തരകൊറിയ

text_fields
bookmark_border
missile-test
cancel

പ്യോങ്​യാങ്​: കോവിഡ്​ 19 വൈറസ്​ ഭീതിക്കിടെ ഹൃസ്വദൂര മിസൈൽ പരീക്ഷണം നടത്തി ഉത്തരകൊറിയ. ദക്ഷിണകൊറിയയാണ്​​ മിസൈൽ പരീക്ഷണം സ്ഥിരീകരിച്ചത്​. ദക്ഷിണകൊറിയയുടെ കിഴക്ക്​ ഭാഗത്തുള്ള കടലിലെ ലക്ഷ്യസ്ഥാനത്താണ്​​ മിസൈൽ പതിച്ചത്​.

മി​െസെൽ പരീക്ഷണം സംബന്ധിച്ച്​ വിലയിരുത്തലുകൾ നടത്തുകയാണെന്ന്​ ദക്ഷിണകൊറിയയും യു.എസും അറിയിച്ചു. അതേസമയം, ജപ്പാൻ അതിർത്തിയിൽ മിസൈൽ പ്രവേശിച്ചിട്ടില്ലെന്ന്​ ജാപ്പനീസ്​ സർക്കാർ വ്യക്​തമാക്കിയിട്ടുണ്ട്​.

ഏപ്രിലിൽ ജനപ്രതിനിധി സഭയായ സുപ്രീം പീപ്പിൾ അസംബ്ലി ചേരാനിരിക്കെ ജനങ്ങൾക്കിടയിൽ ആത്​മവിശ്വാസം വർധിപ്പിക്കാനാണ് ഉത്തരകൊറിയയുടെ​ മിസൈൽ പരീക്ഷണമെന്നാണ്​ സൂചന. ഈ മാസം ആദ്യവും ഉത്തരകൊറിയ രണ്ട്​ മിസൈൽ പരീക്ഷണം നടത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:north koreamissile testmalayalam newsCoronavirus
News Summary - North Korea fires missiles amid coronavirus pandemic-World news
Next Story