ഉത്തര കൊറിയയിൽ വീണ്ടും മിസൈൽ പരീക്ഷണം
text_fieldsപ്യോങ്യാങ്: ഉത്തര കൊറിയ രണ്ടു മിസൈലുകൾ പരീക്ഷിച്ചു. ഈ വർഷം ഉത്തര കൊറിയ നടത്തുന്ന ആദ്യ പരീക്ഷണമാണിത്. രാജ്യത്തിെൻറ വടക്കുകിഴക്കൻ തീരത്തുനിന്ന് ജപ്പാൻ കടലിലേക്കാണ് മിസൈലുകൾ തൊടുത്തത്. ഇത് ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകളാണെന്നാണ് ദക്ഷിണ കൊറിയയുടെ ഉന്നത സൈനികനേതൃത്വം പറയുന്നത്.
18 മാസത്തെ ഇടവേളക്കുശേഷം കഴിഞ്ഞ മേയിലാണ് ഉത്തര കൊറിയ വീണ്ടും മിസൈൽ പരീക്ഷണം നടത്തിയത്. തുടർന്ന് പലതവണയായി പരീക്ഷണം നടത്തി. നവംബറിലായിരുന്നു അവസാന പരീക്ഷണം.
13,000 കിലോമീറ്റർ വരെ പരിധിയുള്ള മിസൈലുകൾ സ്വന്തമായുള്ള രാജ്യമാണ് ഉത്തര കൊറിയ. കോവിഡ് ബാധയുടെ സാഹചര്യത്തിൽ വർഷംതോറും നടക്കാറുള്ള യു.എസ്-ദക്ഷിണ കൊറിയ സംയുക്ത സൈനിക പരിശീലനം മാറ്റിയിരുന്നു. ഇതിനു പിന്നാലെയാണ് ഉത്തര കൊറിയ മിസൈൽ പരീക്ഷിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.