ലോകം കോവിഡ് പരിഭ്രാന്തിയിൽ; ഉത്തര കൊറിയ മിസൈൽ പരീക്ഷണങ്ങളിൽ
text_fieldsസോൾ: ലോകമാകെ കോവിഡ് പരിഭ്രാന്തിയിൽ പ്രതിരോധമൊരുക്കാൻ വഴികളന്വേഷിക്കുമ്പോൾ ഉത്തര കൊറിയ മിസൈൽ പരീക ്ഷണങ്ങളിലാണ്. ഞായറാഴ്ച ഹ്രസ്വദൂര മിസൈലുകൾ പരീക്ഷിച്ചതിന്റെ തുടർച്ചയായി തിങ്കളാഴ്ച വലിയ മിസൈലുകൾ പരീക്ഷ ിച്ചു.
ഞായറാഴ്ച ഉത്തര കൊറിയ മിസൈൽ പരീക്ഷണങ്ങൾ നടത്തിയതിനെ എതിർത്ത് ദക്ഷിണ കൊറിയ രംഗത്തെത്തിയിരുന്നു. ലോകം മുഴുവൻ വൈറസ് പ്രതിരോധത്തിൽ മുഴുകി നിൽക്കുമ്പോൾ മിസൈൽ പരീക്ഷണം നടത്തിയ ഉത്തര കൊറിയയുടെ നടപടി സന്ദർഭത്തിന് യോജിച്ചതല്ലെന്നായിരുന്നു ദക്ഷിണ കൊറിയയുടെ ഒൗദ്യോഗിക പ്രതികരണം. ഉടനെ ഉത്തര കൊറിയൻ മാധ്യമമായ കെ.സി.എൻ.എ ആണ് വലിയ മിസൈൽ ലോഞ്ചറുകളുടെ പരീക്ഷണ വിവരം പുറത്ത് വിട്ടത്.
കോവിഡ് വൈറസ് ഉത്തര കൊറിയയെ ബാധിച്ചിട്ടില്ലെന്നാണ് അവരുടെ ഒൗദ്യോഗിക നിലപാട്. എന്നാൽ, അത് ശരിയല്ലെന്നും ഉത്തര കൊറിയ വിവരങ്ങൾ മറച്ചുവെക്കുന്നതാകാൻ സാധ്യതയുണ്ടെന്നും കരുതുന്ന നിരീക്ഷകരുണ്ട്. ഉത്തര കൊറിയയുടെ സമീപ രാജ്യങ്ങളായ ചൈനയും ദക്ഷിണ കൊറിയയും കോവിഡ് വൈറസ് ദുരന്തം ഏറെ ബാധിച്ച പ്രദേശങ്ങളാണ്.
ലോകം മുഴുവൻ വൈറസ് ഭീതിയിൽ അകപ്പെട്ട പരിഭ്രാന്തിയിൽ ആണെങ്കിലും, തങ്ങൾ സുരക്ഷിതരാന്നെന്നും രാജ്യം കുടുതൽ ശക്തി ആർജിക്കുകയാണെന്നും സ്വന്തം പൗരൻമാരെയും ശത്രു രാജ്യങ്ങളെയും ബോധ്യപ്പെടുത്താനുള്ള തന്ത്രത്തിന്റെ ഭാഗമാണ് ഉത്തര കൊറിയയുടെ ഇപ്പോഴത്തെ മിസൈൽ പരീക്ഷണങ്ങളെന്നാണ് ചില നിരീക്ഷകർ വിലയിരുത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.