ആണവ-മിസൈൽ പദ്ധതികൾക്ക് വിരാമമിട്ട് ഉത്തര കൊറിയ; തീരുമാനത്തെ പിന്തുണച്ച് ലോകരാജ്യങ്ങൾ
text_fieldsസോൾ: ആണവായുധപരീക്ഷണവും ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ പദ്ധതിയും അവസാനിപ്പിക്കുന്നതായി ഉത്തര കൊറിയൻ പ്രസിഡൻറ് കിം ജോങ് ഉന്നിെൻറ നാടകീയ പ്രഖ്യാപനം. ആണവ പരീക്ഷണകേന്ദ്രങ്ങൾ അടച്ചുപൂട്ടാനും അദ്ദേഹം ഉത്തരവിട്ടു. അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപുമായും ദക്ഷിണ കൊറിയൻ പ്രസിഡൻറ് മൂൺ ജെ ഇന്നുമായും കിമ്മിെൻറ ചർച്ച നടക്കാനിരിക്കെയാണ് ഉത്തര കൊറിയയുടെ അപ്രതീക്ഷിത നിലപാടുമാറ്റം.
പ്രസിഡൻറിെൻറ ഉത്തരവ് ശനിയാഴ്ചതന്നെ പ്രാബല്യത്തിൽ വന്നതായി രാജ്യത്തെ വാർത്ത ഏജൻസിയായ കെ.സി.എൻ.എ അറിയിച്ചു. അമേരിക്കക്കും ദക്ഷിണ കൊറിയക്കും ചൈനക്കുമൊപ്പം മറ്റു പ്രധാന ലോകരാജ്യങ്ങളും ഉന്നിെൻറ നിലപാടിനെ സ്വാഗതം ചെയ്തു. വളരെ നല്ല വാർത്തയാണെന്നും ലോകത്തിെൻറയും ഉത്തര കൊറിയയുടെയും വളർച്ചക്ക് ഉപകരിക്കുമെന്നുമായിരുന്നു പ്രസിഡൻറ് ട്രംപിെൻറ ട്വീറ്റ്. ആണവ നിരായുധീകരണത്തിലേക്കുള്ള അർഥവത്തായ പുരോഗതിയാണ് ഉന്നിെൻറ പ്രഖ്യാപനമെന്നും അടുത്ത വെള്ളിയാഴ്ച നടക്കാനിരിക്കുന്ന ഇരു കൊറിയകൾ തമ്മിലെയും കൂടാതെ അമേരിക്ക-ഉത്തര കൊറിയ ചർച്ചകൾക്കും ഇത് അനുകൂല സാഹചര്യമൊരുക്കുമെന്നും ദക്ഷിണ കൊറിയയും പ്രതികരിച്ചു.
ബ്രിട്ടനും യൂറോപ്യൻ യൂനിയനും ഉന്നിെൻറ പ്രഖ്യാപനത്തെ സ്വാഗതം ചെയ്തിട്ടുണ്ട്. അതേസമയം, ഉന്നിെൻറ പ്രഖ്യാപനം അന്തിമമാണെന്ന് കരുതേണ്ടതില്ലെന്ന വിലയിരുത്തലും വിദേശകാര്യ വിദഗ്ധരിൽനിന്നുണ്ടായി. അമേരിക്കയുമായുള്ള ചർച്ചക്ക് കളമൊരുക്കലായാണ് അവർ ഇതിനെ കാണുന്നത്. മാത്രമല്ല, ജപ്പാനെയും ദക്ഷിണ കൊറിയയെയും ലക്ഷ്യമിടാൻ സാധിക്കുന്ന ഹ്രസ്വദൂര മിസൈലുകൾ ഇല്ലാതാക്കുന്നതിനെപ്പറ്റി ഉൻ ഒന്നും പറഞ്ഞിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു.
ഇനിയൊരിക്കലും ഇല്ലാത്തവിധം ഉത്തര കൊറിയ ആണവപദ്ധതി ഉപേക്ഷിക്കുമോയെന്നാണ് തങ്ങൾ ഉറ്റുനോക്കുന്നതെന്നായിരുന്നു ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയുടെ കരുതലോെടയുള്ള പ്രതികരണം. ആണവരാജ്യമെന്ന പദവി കൈവരിച്ചതിനാൽ ഇനി രാജ്യത്തിെൻറ സാമ്പത്തിക പുരോഗതിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് വെള്ളിയാഴ്ച ചേർന്ന ഭരണകക്ഷിയുടെ പ്ലീനറി സമ്മേളനത്തിൽ കിം ജോങ് ഉൻ പറഞ്ഞതായും കെ.സി.എൻ.എ റിേപ്പാർട്ട് ചെയ്തു. അടുത്തയാഴ്ചയാണ് ഇരുകൊറിയൻ നേതാക്കളും തമ്മിൽ ചർച്ച നടക്കുക. ട്രംപുമായുള്ള ചർച്ചക്ക് ഉൻ ധാരണയിലെത്തിയിട്ടുണ്ടെങ്കിലും എന്നു നടക്കുമെന്നത് പുറത്തുവിട്ടിട്ടില്ല. ഉത്തര കൊറിയയുടെ തീരുമാനത്തെ റഷ്യ സ്വാഗതം ചെയ്തു. മേഖലയിൽ ഉടലെടുത്ത സംഘർഷം യു.എസും ഉത്തര കൊറിയയും ചർച്ചയിലൂടെ പരിഹരിക്കണമെന്നും റഷ്യൻ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.
കൊറിയൻ ഉപദ്വീപിലെ സംഘർഷങ്ങൾക്കും ഇത് അയവുവരുത്തുമെന്ന് പ്രതീക്ഷിക്കുന്നു. മേഖലയിൽ വിന്യസിച്ച സൈനികരെ ഇരുരാജ്യങ്ങളും പിൻവലിക്കണമെന്നും റഷ്യ അഭ്യർഥിച്ചു. യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപുമായും ഉത്തര കൊറിയൻ പ്രസിഡൻറ് കിം ജോങ് ഉന്നുമായും നടക്കാനിരിക്കുന്ന ചർച്ചയിൽ പ്രത്യാശയുണ്ടെന്നും റഷ്യ അഭിപ്രായപ്പെട്ടിരുന്നു. ഉത്തര കൊറിയയുമായി നല്ല ബന്ധമാണ് റഷ്യക്ക്.
ഉപരോധത്തോടെ അന്താരാഷ്ട്ര തലത്തിൽ ഒറ്റപ്പെട്ട ഉത്തര കൊറിയക്ക് തണലായി നിൽക്കുന്നത് റഷ്യയാണെന്ന് യു.എസ് ആരോപിച്ചിരുന്നു. ഉത്തര കൊറിയ ആണവനിരായുധീകരണത്തിന് തയാറാണെന്ന് ദക്ഷിണ കൊറിയയും അടുത്തിടെ അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.