ട്രംപിനെ ഹിറ്റ്ലറോട് ഉപമിച്ച് ഉ.െകാറിയ
text_fieldsസോൾ: അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിനെ ജർമനിയുടെ നാസി പാർട്ടി നേതാവ് അഡോൾഫ് ഹിറ്റ്ലറോട് ഉപമിച്ച് ഉത്തര കൊറിയ. ട്രംപിെൻറ പല പദ്ധതികളും 20ാം നൂറ്റാണ്ടിലെ നാസി പ്രസ്ഥാനത്തിേൻറതിന് സമാനമാണെന്നും ആരോപണമുയർന്നു. ഉത്തര കൊറിയയുടെ ഒൗദ്യോഗിക ന്യൂസ് ഏജൻസിയായ കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസിയുടെ എഡിറ്റോറിയലിലാണ് അമേരിക്കൻ പ്രസിഡൻറിനെതിരെ രൂക്ഷവിമർശനം നടത്തിയത്.
‘ഹിറ്റ്ലർ ആളുകളെ വിഭജിച്ചിരുന്നത് സുഹൃത്തുക്കളും ശത്രുക്കളുമെന്നായിരുന്നു. ഹിറ്റ്ലറുടെ സിദ്ധാന്തങ്ങൾപോലെ ട്രംപും ജനങ്ങളെ രണ്ടായി വിഭജിക്കുകയാണ്. ‘അമേരിക്ക ആദ്യ’മെന്ന മുദ്രാവാക്യമാണ് അമേരിക്കൻ പ്രസിഡൻറ്, തെരഞ്ഞെടുപ്പുകാലം തൊെട്ട വിളംബരം ചെയ്യുന്നത്. അതുകൊണ്ട് ഉദ്ദേശിക്കുന്നത് അമേരിക്കയുടെ താൽപര്യങ്ങൾ സംരക്ഷിക്കുക എന്നുമാത്രമാണ്’ -ന്യൂസ് ഏജൻസി പുറത്തുവിടുന്നു.
ആണവ പരീക്ഷണം നടത്തിയതിനെ തുടർന്ന് അമേരിക്കയും വടക്കൻ കൊറിയയും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായിരുന്നു. അന്താരാഷ്ട്ര സംഘടനകളുടെ താക്കീതുകൾ അവഗണിച്ച് വീണ്ടും മുന്നോട്ടുപോയതോടെ ഉത്തര കൊറിയക്കെതിരെ ശക്തമായ ഉപരോധത്തിന് ട്രംപ് ആഹ്വാനം ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.