പ്രകോപനവുമായി വീണ്ടും ഉത്തര കൊറിയ; നാലു മിസൈലുകള്‍ പരീക്ഷിച്ചു
text_fieldsസോള്‍: പ്രകോപനം സൃഷ്ടിച്ച് വീണ്ടും ഉത്തര കൊറിയ നാലു മിസൈലുകള്‍ പരീക്ഷിച്ചു. ജപ്പാന്‍െറ വടക്കുകിഴക്കന്‍ ഭാഗത്തെ കടലിലേക്കാണ് മിസൈലുകള്‍ വിക്ഷേപിച്ചത്. ഇവയില്‍ മൂന്നെണ്ണം തങ്ങളുടെ കടലില്‍ വന്നുപതിച്ചതായി ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ സ്ഥിരീകരിച്ചു. അമേരിക്കയും ദക്ഷിണ കൊറിയയും സംയുക്തമായി നടത്തുന്ന സൈനികാഭ്യാസത്തിനുള്ള മറുപടിയാണ് മിസൈല്‍ പരീക്ഷണമെന്നാണ് കരുതുന്നത്. കഴിഞ്ഞയാഴ്ച ആരംഭിച്ച സൈനികാഭ്യാസം പ്രകോപനം സൃഷ്ടിക്കുന്നതാണെന്ന് ഉത്തര കൊറിയ നേരത്തേ വ്യക്തമാക്കിയിരുന്നു. ഇരുപക്ഷവും കടുത്ത നിലപാട് സ്വീകരിക്കാന്‍ തുടങ്ങിയത് മേഖലയില്‍ യുദ്ധസമാന സാഹചര്യം സൃഷ്ടിക്കുമെന്നാണ് വിലയിരുത്തുന്നത്. ഉത്തര കൊറിയന്‍ മിസൈല്‍ പരീക്ഷണം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. എന്നാല്‍, അമേരിക്കയിലേക്ക് എത്താന്‍ ശക്തിയുള്ളതാണ് മിസൈലുകളെന്നാണ് ദക്ഷിണ കൊറിയന്‍ സൈന്യത്തിന്‍െറ നിരീക്ഷണം. സംഭവത്തെ അപലപിച്ച ദക്ഷിണ കൊറിയ, അമേരിക്കന്‍ സഹായത്തോടെ മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് അറിയിച്ചു.
ജപ്പാന്‍ തീരത്തുനിന്ന് 370 കിലോമീറ്റര്‍ ദൂരത്താണ് മിസൈലുകള്‍ പതിച്ചത്. ഇത് ഉത്തര കൊറിയ ഭീഷണിയുടെ മറ്റൊരു ഘട്ടത്തിലേക്ക് കടന്നതായി വ്യക്തമാക്കുന്നതാണെന്ന് ആബെ പറഞ്ഞു. ജപ്പാന്‍െറ വളരെ അടുത്തത്തെിയ മിസൈലുകള്‍ക്ക് ദക്ഷിണ കൊറിയയിലെ ഏതു പ്രദേശവും ആക്രമിക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഉത്തര കൊറിയയില്‍ ബോംബിടുന്നത് ദക്ഷിണ കൊറിയന്‍ തലസ്ഥാനമായ സോളിന്‍െറ സുരക്ഷയെ ബാധിക്കും. അതിനാല്‍ യുദ്ധമുണ്ടായാല്‍ സോളിനെ രക്ഷിക്കുന്നതിന് മിസൈല്‍ പ്രതിരോധസംവിധാനങ്ങള്‍ ഏര്‍പ്പെടുത്തല്‍ മാത്രമാണ് പോംവഴി. ഉത്തര കൊറിയന്‍ ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിന് 28,500 അമേരിക്കന്‍ സൈനികര്‍ ദക്ഷിണ കൊറിയയില്‍ കഴിയുന്നുണ്ട്.
മിസൈല്‍ പരീക്ഷണത്തെ ശക്തമായി അപലപിച്ച് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്‍റ് രംഗത്തത്തെിയിട്ടുണ്ട്. തങ്ങള്‍ക്കും സഖ്യരാജ്യങ്ങള്‍ക്കും എതിരായുള്ള ഭീഷണി നേരിടാന്‍ എല്ലാ സംവിധാനങ്ങളും ഉപയോഗപ്പെടുത്തുമെന്ന് ഡിപ്പാര്‍ട്മെന്‍റ് വക്താവ് വാര്‍ത്തക്കുറിപ്പില്‍ പറഞ്ഞു. ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്‍െറ അര്‍ധസഹോദരന്‍ കിം ജോങ് നാം മലേഷ്യയില്‍ കൊല്ലപ്പെട്ടതിന് പിന്നില്‍ മാതൃരാജ്യമാണെന്ന് ദക്ഷിണ കൊറിയ ആരോപിച്ചിരുന്നു. ഇത് ഉത്തര കൊറിയ നിഷേധിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.