കൊറിയകളുടെ സമയം ഒന്നായി
text_fieldsസോൾ: ഉത്തര കൊറിയയുടെ സമയം ദക്ഷിണ കൊറിയക്കു ഒപ്പമാക്കി. 30 മിനിറ്റ് മുന്നോട്ടാക്കിയാണ് ഉത്തര െകാറിയ ദക്ഷിണെകാറിയക്കൊപ്പമെത്തിയത്. ഏപ്രിൽ 27ന് നടന്ന ഇരുകൊറിയൻ നേതാക്കളുടെയും ഉച്ചകോടിക്കു ശേഷമാണ് സമയം ഒന്നാക്കാൻ ഉത്തര കൊറിയ തീരുമാനിച്ചത്.
കൊറിയകളുടെ പുനരേകീകരണത്തിനും മേഖലയിൽ ആണവനിർവ്യാപനത്തിനും ഇരുനേതാക്കളും ധാരണയിലെത്തിയിരുന്നു. ആ ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പായാണിതിനെ കാണുന്നത്.
ശനിയാഴ്ച മുതലാണ് ഇരുകൊറിയകളും ഒരേ സമയക്രമത്തിലെത്തിയത്. 2015 വരെ ഇരുരാജ്യങ്ങളുടെയും സ്റ്റാൻഡേർഡ് സമയം ഒന്നായിരുന്നു. എന്നാൽ, അതിനുശേഷം ഉത്തര കൊറിയ 30 മിനിറ്റ് പിന്നാക്കം പോയി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.