Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഉത്തരകൊറിയ വീണ്ടും...

ഉത്തരകൊറിയ വീണ്ടും മിസൈൽ പരീക്ഷിച്ചു

text_fields
bookmark_border
ഉത്തരകൊറിയ വീണ്ടും മിസൈൽ പരീക്ഷിച്ചു
cancel

പ്യോ​ങ്​​യാ​ങ്​: അമേരിക്കയെ പ്രകോപിപ്പിച്ച് ഉത്തരകൊറിയ വീണ്ടും മിസൈൽ പരീക്ഷിച്ചു. ഞായറാഴ്ച ഉച്ചതിരിഞ്ഞാണു മിസൈൽ പരീക്ഷണം നടന്നതെന്നു ദക്ഷിണ കൊറിയ വ്യക്തമാക്കി. പ്യോ​ങ്​​യാ​ങിൽ നിന്ന് വിക്ഷേപിച്ച പുതിയ മധ്യദൂര ബാലിസ്റ്റിക് മിസൈൽ ഉത്തരകൊറിയയുടെ കിഴക്കൻ മേഖലയിൽ 500 കിലോമീറ്റർ മാറി കടലിൽ പതിച്ചതായി ദക്ഷിണകൊറിയൻ സൈന്യം അറിയിച്ചു. ഭൂഖണ്ഡാന്തര മിസൈലല്ല ഉത്തരകൊറിയ പരീക്ഷിച്ചതെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങൾ പ്രതികരിച്ചു.

പ​സ​ഫി​ക്കി​ലെ അ​മേ​രി​ക്ക​ൻ സൈ​നി​ക​താ​വ​ള​ത്തി​ൽ ആ​ണ​വാ​യു​ധം വ​ർ​ഷി​ക്കാ​ൻ ശേ​ഷി​യു​ള്ള​തെ​ന്നു ക​രു​തു​ന്ന ദീ​ർ​ഘ​ദൂ​ര ശേ​ഷി​യു​ള്ള ‘ഹ്വാ​സാ​ങ്​-12’ ബാ​ലി​സ്​​റ്റി​ക്​ മി​സൈ​ൽ ഉ​ത്ത​ര കൊ​റി​യ തിങ്കളാഴ്ച വിക്ഷേപിച്ചിരുന്നു. 2,111.5 കി​ലോ​മീ​റ്റ​ർ ഉ​യ​ര​ത്തി​ൽ പ​റ​ന്ന്​ 700 കി​ലോ​മീ​റ്റ​ർ അ​ക​ലെ ജ​പ്പാ​ൻ ക​ട​ലി​ൽ പ​തി​ച്ച മി​സൈ​ലി​ന്​ പ​സ​ഫി​ക് ദ്വീ​പാ​യ ഗു​വാ​മി​ലെ അ​മേ​രി​ക്ക​ൻ താ​വ​ളം ല​ക്ഷ്യ​മി​ടാ​നാ​കു​മെ​ന്നാ​ണ്​ ഉ​ത്ത​ര കൊ​റി​യ​യു​ടെ അ​വ​കാ​ശ​വാ​ദം. ആ​ണ​വാ​യു​ധ​ശേ​ഷി കൈ​വ​രി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ അ​ടു​ത്തി​ടെ​യാ​യി ഉ​ത്ത​ര കൊ​റി​യ ര​ണ്ടു ആ​ണ​വാ​യു​ധ പ​രീ​ക്ഷ​ണ​ങ്ങ​ൾ ന​ട​ത്തി​യി​രു​ന്നു. പ്ര​കോ​പ​നം അ​വ​സാ​നി​പ്പി​ച്ചി​ല്ലെ​ങ്കി​ൽ ച​ർ​ച്ച​ക്കി​ല്ലെ​ന്ന്​ ദ​ക്ഷി​ണ​ കൊ​റി​യ പ​ല​ത​വ​ണ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി​യി​ട്ടു​ണ്ടെ​ങ്കി​ലും ഉ​ത്ത​ര കൊ​റി​യ വ​ഴ​ങ്ങി​യി​ട്ടി​ല്ല.

ഉത്തരകൊറിയയിൽ സൈനിക നടപടികളുമായി മുന്നോട്ട്​ പോയാൽ അത്​ വൻ നാശത്തിന്​ കാരണമാവുമെന്ന്​ യു.എസ്​ സൈനിക മേധാവി ജെയിംസ്​ മാറ്റിസ്​ ഇന്നലെ അഭിപ്രായപ്പെട്ടിരുന്നു. അമേരിക്കയിലെ പല ഉദ്യോഗസ്ഥർക്കും ഉത്തരകൊറിയയിൽ ആക്രമണം നടത്തണമെന്ന​ ആഗ്രഹമാണ്​ ഉള്ളത്​. എന്നാൽ കൊറിയക്ക്​ മേൽ സമ്മർദ്ദം ചെലുത്തി പ്രശ്​നം പരിഹരിക്കണമെന്നാണ്​ ജെയിംസ്​ മാറ്റിസ്​ ആവശ്യപ്പെടുന്നത്​. ഉത്തരകൊറിയയെ ആക്രമിക്കാൻ മുതിർന്നാൽ അതി​​​​​െൻറ പ്രത്യാഘാതം ചിന്തിക്കുന്നതിനപ്പുറമായിരിക്കുമെന്ന്​ ജെയിംസ്​ മാറ്റിസ്​ പറഞ്ഞു. യു.എൻ, ചൈന, ദക്ഷിണ കൊറിയ, ജപ്പാൻ എന്നിവരുമായി യോജിച്ച്​ പ്രശ്​നത്തിന്​ പരിഹാരം കാണാനാണ്​ ശ്രമമെന്നും അദ്ദേഹം അറിയിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:north koreamissile test
News Summary - North Korea in new missile test, South says
Next Story