യു.എൻ ഉപരോധം: യുദ്ധപ്രഖ്യാപനമെന്ന് ഉത്തരകൊറിയ
text_fieldsപ്യോങ്യാങ്: യു.എൻ ഉപരോധത്തിനെതിരെ ശക്തമായ പ്രതികരണവുമായി ഉത്തരകൊറിയ. യു.എന്നിെൻറ നടപടി യുദ്ധപ്രഖ്യാപനമാണെന്ന് ഉത്തരകൊറിയ അഭിപ്രായപ്പെട്ടു. രാജ്യത്തിെൻറ ഒൗദ്യോഗിക വാർത്ത എജൻസിയാണ് ഇതുസംബന്ധിച്ച വിദേശകാര്യ മന്ത്രാലയത്തിെൻറ പ്രസ്താവന റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ആണവശക്തിയാവാനുള്ള ഉത്തരകൊറിയയുടെ ചരിത്രദൗത്യം അമേരിക്കയെ ഭയചകിതരാക്കുന്നു. ഇതാണ് പുതിയ ഉപരോധങ്ങൾ രാജ്യത്തിന് മേൽ അടിച്ചേൽപ്പിക്കാൻ കാരണം. എന്നാൽ, ഇതുകൊണ്ട് തങ്ങൾ പിൻമാറില്ലെന്നും സ്വയരക്ഷക്കുള്ള ആണവപരീക്ഷണങ്ങൾ തുടരുമെന്നും ഉത്തരകൊറിയ വ്യക്തമാക്കി.
ഉത്തര കൊറിയയുടെ എണ്ണ ഇറക്കുമതിയുൾപ്പെടെ നിയന്ത്രിക്കുന്നതടക്കമുള്ള നിർദേശങ്ങളടങ്ങിയ അമേരിക്കൻ പ്രമേയമാണ് യു.എൻ രക്ഷാസമിതി െഎകകണ്ഠ്യേന പാസാക്കിയത്. ഉത്തരകൊറിയയുമായി വ്യാപാരബന്ധം പുലർത്തുന്ന ചൈനയും റഷ്യയും പ്രമേയത്തിന് അനുകൂലമായാണ് വോട്ട് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.