ആണവ പരീക്ഷണം: ഉ.കൊറിയക്കെതിരെ നടപടി ശക്തമാക്കാനൊരുങ്ങി ചൈനയും ദ.കൊറിയയും
text_fieldsസോൾ: ആണവ പരീക്ഷണങ്ങൾ തുടരുകയാണെങ്കിൽ ഉത്തര െകാറിയക്കെതിരെ ശക്തമായ കൂടുതൽ നടപടികളെടുക്കുമെന്ന് ചൈന ഉറപ്പുനൽകിയതായി ദക്ഷിണ കൊറിയ. ഉത്തര കൊറിയയുടെ ആണവപദ്ധതി അവസാനിപ്പിക്കാൻ നടപടിയെടുത്തേക്കുമെന്ന് യു.എസ് സൂചന നൽകിയതിനു പിന്നാലെയാണിത്. ചൈനീസ് പ്രതിനിധി വു ദാവെയുമായി ദക്ഷിണ കൊറിയൻ ആണവ നയതന്ത്ര പ്രതിനിധി കിം ഹോങ് ക്യുൻ ചർച്ച നടത്തിയിരുന്നു. അന്താരാഷ്ട്ര സമൂഹത്തിെൻറ മുന്നറിയിപ്പിനെ അവഗണിച്ച് ഉത്തര കൊറിയ ആണവ പദ്ധതിയുമായി മുന്നോട്ടുപോവുകയോ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിൈസൽ വിക്ഷേപിക്കുകയോ ചെയ്താൽ യു.എൻ രക്ഷസമിതി ഉപരോധങ്ങളുടെ അടിസ്ഥാനത്തിൽ കൂടുതൽ നടപടികളെടുക്കാൻ ചൈന സമ്മതിച്ചതായി കിം പറഞ്ഞു. ഉത്തര കൊറിയയുടെ ഭാഗത്തുനിന്ന് തന്ത്രപരമായ പ്രേകാപനമുണ്ടായേക്കാം. എന്നാൽ, വുവിെൻറ സന്ദർശനം രാജ്യത്തിനുള്ള മുന്നറിയിപ്പാെണന്ന് കിം അഭിപ്രായപ്പെട്ടു. ഉത്തര കൊറിയയുടെ പ്രധാന സഖ്യകക്ഷിയും സാമ്പത്തിക സ്രോതസ്സുമാണ് ചൈന. എന്നാൽ, വീണ്ടും ആണവ പരീക്ഷണം നടത്തിയ സാഹചര്യത്തിൽ ഉത്തര െകാറിയയിൽനിന്നുള്ള കൽക്കരി ഇറക്കുമതി ഫെബ്രുവരിയിൽ ചൈന താൽക്കാലികമായി നിർത്തലാക്കിയിരുന്നു.
രാജ്യത്തിെൻറ സ്ഥാപക നേതാവിെൻറ 105ാം ജന്മവാർഷിക ദിനമായ ശനിയാഴ്ച ഉ.കൊറിയ ആണവ പരീക്ഷണം നടത്തിയേക്കുമെന്ന് സൂചനയുണ്ട്. സിറിയയിൽ യു.എസ് നടത്തിയ മിസൈൽ ആക്രമണം ഉ.െകാറിയക്കുള്ള മുന്നറിയിപ്പായാണ് വിലയിരുത്തപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.