യു.എസിനെ ലക്ഷ്യമിട്ട് മിസൈലുമായി ഉ.കൊറിയ
text_fieldsപ്യോങ്യാങ്: യു.എസിനെ ലക്ഷ്യമിട്ടു ഭൂഖണ്ഡാന്തര മിസൈൽ പരീക്ഷണത്തിന് ഉത്തര കൊറിയ തയാറെടുക്കുന്നുവെന്ന് റിപ്പോർട്ട്. കൊറിയയിലെ പ്രമുഖ മാധ്യമം ഈസ്റ്റ് ഏഷ്യ ഡെയ്ലി (ദ ഡോങ് എ ഇൽബോ) ആണ് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്ത റിപ്പോർട്ട് ചെയ്തത്. ലോഞ്ചറുകളിൽ കയറ്റി ബാലിസ്റ്റിക് മിസൈൽ പോങ്യാങ്ങിൽനിന്നു കൊണ്ടുപോകുന്നതിെൻറ സാറ്റലൈറ്റ് ചിത്രങ്ങൾ ലഭിച്ചെന്നും പത്രം അവകാശപ്പെടുന്നു.
ദക്ഷിണ കൊറിയയുടെയും യു.എസിെൻറയും സംയുക്ത നാവിക പരിശീലനത്തിനു മറുപടിയായാണ് മിസൈൽ പരീക്ഷിക്കുന്നത്. തങ്ങൾക്കെതിരെയുള്ള പടപ്പുറപ്പാടായാണ് ഉത്തര കൊറിയ ഇൗ സൈനികാഭ്യാസത്തെ കാണുന്നത്. അടുത്തയാഴ്ചത്തെ സൈനികാഭ്യാസത്തിൽ വിമാനവേധ കപ്പലുകൾ പങ്കെടുക്കുമെന്ന് കഴിഞ്ഞദിവസം യു.എസ് നേവി അറിയിച്ചിരുന്നു. ഇതാണ് ഉത്തര കൊറിയയെ പ്രകോപിപ്പിച്ചത്. യു.എസിെൻറ പശ്ചിമതീരം ലക്ഷ്യമിട്ടു ദീർഘദൂര മിസൈൽ പരീക്ഷിക്കാൻ ഉത്തര കൊറിയ ഒരുങ്ങുന്നതായി പ്യോങ്യാങ് സന്ദർശിച്ച റഷ്യൻ പാർലമെൻറ് അംഗങ്ങളും നേരത്തേ വെളിപ്പെടുത്തിയിരുന്നു. യു.എസിൽ വരെ എത്താൻ ശേഷിയുള്ള മിസൈൽ ഉത്തര കൊറിയ പരീക്ഷിക്കുമെന്ന് ദക്ഷിണ കൊറിയയിലെയും യു.എസിലെയും സൈനിക ഉദ്യോഗസ്ഥർ സംശയിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു.
ഹ്വാസോങ്-14 ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ (ഐ.സി.ബി.എം), ഹ്വാസോങ്-12 മധ്യദൂര ബാലിസ്റ്റിക് മിസൈൽ എന്നിവയാണ് യു.എസിനെ ഭീഷണിപ്പെടുത്താൻ ഉത്തര കൊറിയയുടെ കൈവശമുള്ളത്. ഹ്വാസോങ് -14ന് യു.എസിലെ അലാസ്ക വരെ എത്താൻ ശേഷിയുണ്ട്. ഹ്വാസോങ്-12 യു.എസ് പസിഫിക് കേന്ദ്രമായ ഗുവാം ദ്വീപിനെ ലക്ഷ്യമിട്ടിട്ടുണ്ടെന്നുമാണ് പറയുന്നത്. ഇവകൂടാതെ പുതിയ ഹ്വാസോങ്-13 ഐ.സി.ബി.എം പരീക്ഷിക്കാനും സാധ്യതയുണ്ട്.
നിലവിലെ മിസൈലുകളേക്കാൾ ദൂരപരിധി കൂടുതലുള്ള ഹ്വാസോങ്-13 യു.എസിെൻറ പശ്ചിമതീരം വരെ എത്തുമെന്നു കരുതുന്നു.
വിലക്കുകൾ ലംഘിച്ച് ഉത്തര കൊറിയ ആണവ, മിസൈൽ പരീക്ഷണങ്ങൾ തുടരുന്നതിനു മറുപടിയായി രണ്ടു യു.എസ് ബി-1ബി ബോംബർ വിമാനങ്ങൾ കൊറിയൻ മേഖലയിലൂടെ പറന്നിരുന്നു. ആണവ-മിസൈൽ പരീക്ഷണങ്ങൾ തുടർന്നാൽ ഉത്തരെകാറിയയെ അവസാനിപ്പിക്കുമെന്നാണ് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ ഭീഷണി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.