ആക്രമണമുണ്ടായാൽ തിരിച്ചടിക്കുമെന്ന് ഉത്തരകൊറിയ
text_fields
ടോക്യോ: യു.എസിെൻറ പ്രകോപനമുണ്ടായാൽ ആണവായുധമുപയോഗിച്ച് ശക്തമായി തിരിച്ചടിക്കുമെന്ന് ഉത്തരെകാറിയ. രാഷ്ട്രശില്‍പി കിം സങ് രണ്ടാമന്‍റെ നൂറ്റിയഞ്ചാം ജന്മദിനത്തോടനുബന്ധിച്ച് നടത്തിയ സൈനിക പരേഡിനിടെയാണ് ഉത്തരകൊറിയയുടെ പ്രഖ്യാപനം. ശനിയാഴ്ച ഉത്തര കൊറിയ ആറാം ആണവപരീക്ഷം നടത്തുമെന്നാണ് കരുതുന്നത്.
ആണവായുധ വികസനവുമായി മുന്നോട്ടു പോകാനുള്ള ഉത്തരകൊറിയയുടെ തീരുമാനം യുദ്ധത്തെ ക്ഷണിച്ചു വരുത്തുന്നതാണെന്ന് ചൈന മുന്നറിയിപ്പ് നൽകിയിരുന്നു. യു.എസിെൻറ മുന്നറിയിപ്പുകൾ ഉത്തരകൊറിയ അവഗണിക്കുന്നതിനാൽ ഏതു സമയവും ഒരു യുദ്ധം െപാട്ടിപ്പുറപ്പെടാമെന്നാണ് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി നൽകിയ മുന്നറിയിപ്പ്.
യുദ്ധ ഭയം ഉത്തരകൊറിയയുടെ ഭരണസംവിധാനത്തെ തകർക്കുമെന്നും അതിർത്തികളിൽ പ്രശ്നങ്ങൾ ഉടലെടുക്കുമെന്നും ഉത്തര കൊറിയയുടെ ഏക സഖ്യകക്ഷി കൂടിയായ ചൈന വ്യക്തമാക്കി. ആസന്നമായ യുദ്ധത്തെ തടയാൻ ബന്ധപ്പെട്ടവർ പ്രകോപനപരമായ പ്രവർത്തനങ്ങളിൽ നിയന്ത്രണം പാലിക്കണമെന്നും അതീവജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പ്രശ്ന പരിഹാരത്തിന് ശ്രമിക്കാമെന്ന് ചൈന തീരുമാനിക്കുകയാണെങ്കിൽ അത് സ്വാഗതാർഹമാണ്. ഇല്ലെങ്കിൽ ചൈനയുടെ സഹായമില്ലാതെ തന്നെ ഞങ്ങൾ പ്രശ്നത്തിന് പരിഹാരമുണ്ടാക്കുമെന്ന് യു.എസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. എന്നാല്‍, സൈനികനീക്കം ആര്‍ക്കും ഗുണം ചെയ്യില്ലെന്ന് ചൈന മുന്നറിയിപ്പ് നല്‍കി.
അതേസമയം, ഏതു തരത്തിലുള്ള അടിയന്തരാവസ്ഥയും നേരിടാനുറച്ച് അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍ മേഖലയില്‍ നിലയുറപ്പിച്ചിട്ടുണ്ട്. യു.എൻ ഉപരോധങ്ങൾക്കും പാശ്ചാത്യ ലോകത്തിെൻറ കടുത്ത സമ്മർദങ്ങൾക്കും മുന്നിൽ വഴങ്ങാതെ നിൽക്കുന്ന ഉത്തര കൊറിയക്കെതിരെ 'സൈനിക നടപടി' പരിഗണിക്കുമെന്നു യു.എസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സൻ വ്യക്തമാക്കിയിരുന്നു. ക്ഷമയുടെ നയതന്ത്രം അവസാനിച്ചെന്നും യു.എസ് വ്യക്തമാക്കിക്കഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.