യു.എസ് സൈനികരുടെ ഭൗതികശേഷിപ്പുകൾ ഉത്തര കൊറിയ കൈമാറി
text_fieldsസോൾ: നയതന്ത്ര തലത്തിൽ മുന്നേറ്റമായ സിംഗപ്പൂർ ചരിത്ര ഉച്ചകോടിയിലെ സുപ്രധാന തീരുമാനങ്ങളിലൊന്നായ കൊറിയൻ യുദ്ധത്തിൽ കൊല്ലപ്പെട്ട യു.എസ് സൈനികരുടെ ഭൗതികശേഷിപ്പുകൾ കൈമാറമെന്ന വ്യവസ്ഥ ഉത്തര കൊറിയ പാലിച്ചു. ഉത്തര കൊറിയയിലെ തീരദേശ പട്ടണമായ വോൻസനിൽനിന്ന് ഏറ്റുവാങ്ങിയ ഭൗതികശേഷിപ്പുകളുമായി യു.എസ് വ്യോമസേനയുടെ വിമാനം ദക്ഷിണ കൊറിയയിലെ പ്യോങ്യാങ്ങിൽ യു.എസിെൻറ തന്നെ നിയന്ത്രണത്തിലുള്ള വ്യോമതാവളത്തിലേക്ക് കൊണ്ടുപോയി.
55 കൂട്ടം സൈനിക ശേഷിപ്പുകളാണ് കൈമാറ്റം ചെയ്യപ്പെട്ടതെന്ന് ദക്ഷിണ കൊറിയൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഫോറൻസിക് പരിശോധനകൾക്ക് വിധേയമാക്കിയതിനുശേഷമാകും ഇവ ഒൗദ്യോഗികമായി സ്വരാജ്യത്തേക്ക് മടക്കിക്കൊണ്ടു പോകുക.
1953ൽ യുദ്ധത്തിന് വിരാമമിട്ട് ഉത്തര കൊറിയ-ചൈന, ദക്ഷിണ കൊറിയ-യു.എസ് സഖ്യങ്ങൾ വെടിനിർത്തൽ ഉടമ്പടി ഒപ്പുവെച്ചതിെൻറ 65ാം വാർഷിക ദിനത്തിലാണ് കൈമാറ്റം നടന്നതെന്നതും യാദൃച്ഛികതയായി. ഉത്തര കൊറിയയുടെ ഭാഗത്തുനിന്നുള്ള നടപടിയെ യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് സ്വാഗതം ചെയ്തു. അനേകം കുടുംബങ്ങൾക്കിത് അത്യന്തം സന്തോഷകരമായ മുഹൂർത്തമാണെന്ന് ട്വിറ്ററിൽ കുറിച്ച ട്രംപ് ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉന്നിന് നന്ദിയും പറഞ്ഞു.
ഉപഭൂഖണ്ഡത്തിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനായി ആണവ നിരായുധീകരണം നടത്തുന്നതുൾെപ്പെട പല സുപ്രധാന തീരുമാനങ്ങൾ കൈക്കൊണ്ട ജൂണിലെ സിംഗപ്പൂർ ചരിത്ര ഉച്ചകോടിയിൽ വെച്ചായിരുന്നു ഇക്കാര്യത്തിൽ തീരുമാനമായത്. 1950-53 കാലയളവിൽ നടന്ന യുദ്ധത്തിൽ കാണാതായ 5000ത്തിലധികം യു.എസ് ൈസനികരുടെ ഭൗതികാവശിഷ്ടങ്ങൾ ഇപ്പോഴും കൊറിയയിലുണ്ടെന്നാണ് കരുതുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.